മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ വേര്‍പാടില്‍ അനുശോചിച്ച് ജോസ് കെ മാണി

കാലം ചെയ്ത അഭ്യവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ13 വര്‍ഷമായി മാര്‍ത്തോമ്മാ സഭയെ നയിച്ച ശ്രേഷ്ഠ മഹാപുരോഹിതനായിരുന്നു എന്ന് ജോസ് കെ.മാണി എം.പി അനുശോചിച്ചു.

മാര്‍ത്തോമ്മ സഭയെ വികസനത്തിന്റെ പാതയിലൂടെ നയിച്ച് സഭാചരിത്രത്തില്‍ തിരുമേനി നേടിയ സ്ഥാനം എന്നും ചരിത്രത്തില്‍ ഓര്‍മ്മയായി നിലനില്‍ക്കും.

ആത്മീയതയുടെ വെളിച്ചം ഒരുപാട് മനസ്സുകളിലേക്ക് പകര്‍ന്ന അദ്ദേഹം കേരളത്തിന്റെ സാമൂഹിക സാംസ്‌ക്കാരിക ജീവിത്തില്‍ താരതമ്യങ്ങളില്ലാത്ത സംഭാവനകളാണ് നല്‍കിയത്.

തിരുമേനിയുടെ വേര്‍പാട് മാര്‍ത്തോമ്മസഭക്കും കേരളത്തിന്റെ പൊതുസമൂഹത്തിനും തീരാനഷ്ടമാണ്. തിരുമേനിയുടെ വേര്‍പാടില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും ധന്യമായ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും ജോസ് കെ.മാണി എം.പി പറഞ്ഞു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: