തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്രമുന്നേറ്റം; പരമ്പരാഗത ശക്തികേന്ദ്രങ്ങളിലും യുഡിഎഫിന് സമ്പൂര്‍ണ തകര്‍ച്ചയെന്ന് ജോസ് കെ മാണി

തദ്ദേശതെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ചരിത്രമുന്നേറ്റമാണ് ഉണ്ടായതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. പരമ്പരാഗത ശക്തികേന്ദ്രങ്ങളെന്ന് മുദ്രകുത്തപ്പെട്ടിരുന്ന കോട്ടയം ജില്ലയില്‍ സമ്പൂര്‍ണ്ണമായ തകര്‍ച്ചയാണ് യു.ഡി.എഫിനുണ്ടായത്.

ഇടതുമുന്നണിയുടെ ചരിത്ര മുന്നറ്റത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) നിര്‍ണ്ണമായമായ പങ്ക് വഹിച്ചു. 2015 ല്‍ 49 ഗ്രാമപഞ്ചായത്തുകള്‍ യു.ഡി.എഫിന് ആയിരുന്നുവെങ്കില്‍ ഇത്തവണ 51 ഗ്രാമപഞ്ചായത്തുകള്‍ ഇടതുമുന്നണി കരസ്ഥമാക്കി.

11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 10 എണ്ണവും കഴിഞ്ഞ തവണ യുഡിഎഫ് കരസ്ഥമാക്കിയപ്പോള്‍ ഇത്തവണ 11 ല്‍ 10 ഉം ഇടതുമുന്നണി നേടി എന്നത് ജില്ലയിലുണ്ടായ വലിയ രാഷ്ട്രീയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

നിരവധി ഘടകങ്ങള്‍ സ്വാധീനിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ദിശാസൂചകമായി വിലയിരുത്തപ്പെടുന്ന ജില്ലാ പഞ്ചായത്തില്‍ അട്ടിമറി വിജയമാണ് ഇടതുമുന്നണി നേടിയത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വെറുമൊരു ലോക്കല്‍ബോഡി പദവിയുടെ പേരില്‍ നാല് പതിറ്റാണ്ട് ഒപ്പം നിന്ന കേരളാ കോണ്‍ഗ്രസ്സ് (എം) നെ പുറത്താക്കിയ നടപടി രാഷ്ട്രീയമായ അനിതിയാണെന്ന ജനകീയ വിലയിരുത്തലാണ് ഈ തെരെഞ്ഞെടുപ്പില്‍ ഉണ്ടായത്.

ഇടതുമുന്നണിയുടെ ഭാഗമാകാനാമുള്ള കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ രാഷ്ട്രീയ തീരുമാനത്തിന് ജനങ്ങള്‍ നല്‍കിയ പൂര്‍ണ്ണമായ മാന്‍ഡേറ്റാണ് ഈ ജനവിധിയെന്നും ജോസ് കെ മാണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply