കാരുണ്യപദ്ധതി തുടരാനുള്ള തീരുമാനം പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കും: ജോസ് കെ മാണി

പാലാ : സമഗ്ര കാര്‍ഷിക മുന്നേറ്റത്തിനു ഉതകുന്ന മാതൃകാപരമായ ബഡ്ജറ്റ് ആണ് ഇന്ന് അവതരിപ്പിച്ചതെന്നും കേരളത്തിലെ വികസന പ്രവര്‍ത്തനത്തിന് ഗതിവേഗം വര്‍ദ്ധിപ്പിക്കുന്ന ബഡ്ജറ്റ് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുവെന്നും കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി.

കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ആവിഷ്‌ക്കരിച്ച റബ്ബര്‍ വിലസ്ഥിരതാ പദ്ധതി 150 രൂപയില്‍ നിന്നും വര്‍ധിപ്പിക്കണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് 170 രൂപയായി ഉയര്‍ത്തിയ ഇടതുപക്ഷ ഇടതുമുന്നണിയുടെ നയത്തെ ജോസ് കെ മാണി അഭിനന്ദിച്ചു.

Advertisements

നെല്ല്, നാളികേര കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍, നൂതന കാര്‍ഷിക സംരംഭങ്ങള്‍ എന്നിവ കര്‍ഷകര്‍ക്ക് കൈത്താങ്ങാകും. മാണി സാര്‍ ആവിഷ്‌ക്കരിച്ച കാരുണ്യപദ്ധതി തുടരാനുള്ള തീരുമാനം പാവപ്പെട്ടവര്‍ക്ക് ആശ്വസമേകുമെന്നും ജോസ് കെ.മാണി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി നിലനില്‍ക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നു. കേരള കോണ്‍ഗ്രസ് മുന്നോട്ടുവെച്ച നെല്ലിന്റെയും തേങ്ങയുടേയും സംഭരണവില വര്‍ധിപ്പിക്കുക എന്ന ആവശ്യവും അനുഭാവപൂര്‍ണ്ണം പരിഗണിച്ച ബഡ്ജറ്റ് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതാണ് എന്ന് ജോസ് കെ മാണി പാലായില്‍ പറഞ്ഞു

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply