ഏതു മുന്നണിയിലേക്ക്? മുന്നണി പ്രവേശന തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പെന്ന് ജോസ് കെ മാണി

കോട്ടയം; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പു തന്നെ മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കുമെന്ന് ജോസ് കെ മാണി എംപി. അതേ സമയം, ഇതുവരെ ഏതെങ്കിലും മുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി എംപി കോട്ടയത്ത് മാധ്യമങ്ങളോടു സംസാരിക്കവെ വെളിപ്പെടുത്തി.

സംസ്ഥാന കമ്മിറ്റി സ്റ്റിയറിങ് കൂടി ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നു പുറത്താക്കിയത്.

ഇടതു മുന്നണിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണെങ്കിലും ജോസ് കെ മാണി എംപി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയില്‍ ചേരുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ജോസ് കെ മാണി ബിജെപി നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയെന്നു പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് ആരോപിച്ചിരുന്നു. ഇതുവരെയും ജോസ് കെ മാണി വിമര്‍ശനങ്ങളോടു പ്രതികരിക്കുകയോ നിലപാടു വ്യക്തമാക്കുകയോ ചെയ്തിട്ടില്ല.

join group new

Leave a Reply

%d bloggers like this: