മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സ്വർണകളളക്കടത്തിനെക്കുറിച്ചും , കറൻസി കടത്തിനും എതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ രാജിവയ്ക്കാതെ തന്റെ കുറ്റം മറച്ച് വച്ച് ഗുണ്ടകളെ ഇറക്കി പ്രതിരോധിച്ചാൽ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും, ഒരു കളർ വസ്ത്രധാരണത്തിനും, മാസ്കിനും വരെ വിലക്ക് ഏർപ്പെടുത്തിയും,തന്റെ പരിപാടികളിൽ പങ്കെടുക്കാൻ മണിക്കൂറുകളോളം ജനങ്ങളെവഴി തടഞ്ഞ് മാർഗ്ഗം തടസപ്പെടുത്തിയും,കേരള ജനതയോട് കാണിക്കുന്ന ധിക്കാര നടപടികൾ ഭരണഘടനയോടും സംസ്കാരത്തിനോടും കാണിക്കുന്ന അവഹേളനം കണ്ടില്ലെന്ന് നടിക്കാൻ യൂത്ത്ഫ്രണ്ടിനാവില്ലെന്നും പിണറായി വിജയൻ രാജിവച്ച് ഒഴിയും വരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി Read More…
കെ റ്റി യു സി (ബി) കോട്ടയം ജില്ല പ്രതിനിധി സമ്മേളനം പാർട്ടി ജില്ല പ്രസിഡന്റ് സാജൻ ആലക്കുളത്തിന്റെ അദ്ധ്യക്ഷതയിൽ കെ റ്റി യു സി സംസ്ഥാന പ്രസിഡന്റ് വടകോട് മോനച്ചൻ ഉത്ഘാടനം ചെയ്തു. പാർട്ടി ഭാരവാഹികളായ ഔസേപ്പച്ചൻ ഓടയ്ക്കൽ, ബേബിച്ചൻ തയ്യിൽ, ജോസുകുട്ടി, പാഴുകുന്നേൽ, ബിജോയ് ആർ വാരിക്കനെല്ലിക്കൽ, ജിജോ മൂഴയിൽ, പ്രശാന്ത് നന്ദകുമാർ, റോബിൻ പന്തലുപറമ്പിൽ, മനോജ് വെള്ളക്കല്ല്, എച്ച്. അബ്ദുൽ അസീസ്, എന്നിവർ പ്രസംഗിച്ചു. ജില്ല കമ്മിറ്റി പുന:സംഘടിപ്പിച്ചു.മനോജ് മാഞ്ചേരി ( പ്രസിഡന്റ് Read More…
ഈരാറ്റുപേട്ട: തളിർക്കട്ടെ പുതുനാമ്പുകൾ എന്ന ശീർഷകത്തിൽ സംസ്ഥാനത്തുടനീളം ഹയർ സെക്കന്ററി വിഭാഗം നാഷണൽ സർവ്വീസ് സ്കീം നടത്തിയ പരിപാടിയിൽ മുസ്ലീം ഗേൾസ് സ്കൂൾ യൂണിറ്റും പങ്കാളികളായി. കഴിഞ്ഞ വർഷത്തെ വോളന്റിയേഴ്സ് നാമ്പ് പദ്ധതി പ്രകാരം തയ്യാറാക്കിയ ആയിരത്തിൽ പരം സീഡ് ബോളുകൾ മീനച്ചിലാറിന്റെ തീരത്ത് മഞ്ചാടി തുരുത്തിൽ വിതറി കുട്ടികൾ പ്രകൃതി സംരക്ഷണത്തിന്റെ കാവലാളുകളായി. ഈ വിത്തുകൾ മുളച്ച് വ്യക്ഷമായി മാറുന്നതു വരെയുള്ള തുടർ പരിചരണവും കുട്ടികളേറ്റെടുത്തു. പരിപാടിയുടെ ഉൽഘാടനം നഗരസഭാ കൗൺസിലർ പി.എം.അബ്ദുൽ ഖാദർ നിർവ്വഹിച്ചു. Read More…