ജോമോന്‍ ജോസഫിന്റെ സംസ്‌കാരം നടത്തി

തൊടുപുഴ: മുന്‍ മന്ത്രി പി.ജെ.ജോസഫ്എംഎല്‍യുടെ ഇളയ മകന്‍ പുറപ്പുഴ പാലത്തിനാല്‍ ജോമോന്‍ ജോസഫിന്റെ (ജോക്കുട്ടന്‍ -34) സംസ്‌കാരം പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടന്നു.

ഇന്നലെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു.

ജനപ്രതിനിധികളും വിവിധ രാഷ്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ അന്ത്യാജ്ഞലിയര്‍പ്പിച്ചു.

ആരോഗ്യ വകുപ്പ് റിട്ട. അഡീഷണല്‍ ഡയറക്ടറും അങ്കമാലി മേനാച്ചേരി കുടുംബാംഗവുമായ ഡോ. ശാന്തയാണ് മാതാവ്.

സഹോദരങ്ങള്‍: അപു ജോണ്‍ ജോസഫ്, ഡോ. അനു യമുന ജോസഫ്, ആന്റണി ജോസഫ്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 11. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply