റബറിനെ തള്ളിപ്പറഞ്ഞയാള്‍ റബര്‍ കര്‍ഷകര്‍ക്കുവേണ്ടി ഒഴുക്കുന്നത് മുതലക്കണ്ണീര്‍; റബര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ് പിസി ജോര്‍ജെന്ന് ജോമോന്‍ ഐക്കര

ഈരാറ്റുപേട്ട: കേരളത്തിലെ മുഴുവന്‍ റബര്‍ കര്‍ഷകരെയും വഞ്ചിക്കുകയാണ് പിസി ജോര്‍ജെന്ന് കോണ്‍ഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറിയും മുന്‍ ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റുമായ അഡ്വ. ജോമോന്‍ ഐക്കര.

കേരളത്തിലെ നിയമനിര്‍മാണ സഭയായ നിയമസഭയില്‍ റബറിനെ തള്ളിപറഞ്ഞയാളാണ് ഇപ്പോള്‍ റബര്‍ കര്‍ഷകര്‍ക്കു വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നത്. 

റബര്‍ വെട്ടിക്കളഞ്ഞ് പകരം കടുക്ക കൃഷി ചെയ്യണമെന്നു പറഞ്ഞയാള്‍ റബര്‍ കര്‍ഷകരുടെ അവകാശങ്ങള്‍ക്കു വേണ്ടി ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത് അപഹാസ്യമാണെന്നും ജോമോന്‍ പറഞ്ഞു.

യുഡിഎഫ് ഭരണകാലത്ത് റബര്‍ കര്‍ഷകര്‍ക്കു നല്‍കി വന്നിരുന്ന സബ്‌സിഡി സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നും നല്‍കണമെന്നും ജോമോന്‍ ഐക്കര ആവശ്യപ്പെട്ടു.

join group new

Leave a Reply

%d bloggers like this: