അപകടത്തിനു കാരണക്കാരനായ യുവാവില്‍ നിന്നു തന്നെ നഷ്ടപരിഹാരം ഈടാക്കണം: ജോമോന്‍ ഐക്കര

ഈരാറ്റുപേട്ട: അമിത വേഗതയില്‍ അലക്ഷ്യമായി കാറോടിച്ചു തീക്കോയി സ്വദേശി എബിന്റെ മരണത്തിനു കാരണക്കാരനായ വ്യക്തിയെ വിചാരണ ചെയ്ത് ആ കുടുംബത്തിനുണ്ടായ നഷ്ടപരിഹാരം ആ വ്യക്തിയില്‍ നിന്നു തന്നെ ഈടാക്കണമെന്ന് കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജില്ലാ സെക്രട്ടറിയും മുന്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമായ അഡ്വ ജോമോന്‍ ഐക്കര.

ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയും ഏക വരുമാന മാര്‍ഗവുമായിരുന്നു എബിന്‍. എബിന്റെ മരണത്തോടെ ആ കുടുംബം മുഴുവനും അത്താണിയില്ലാത്തവരായെന്നും അവര്‍ക്കുണ്ടായിരിക്കുന്നതു നികത്താനാവാത്ത നഷ്ടമാണെന്നും ജോമോന്‍ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ ടൗണിലുണ്ടായ അപകടത്തിലാണ് തീക്കോയി സ്വദേശി എബിന്‍ മരിച്ചത്. എബിനെ ഇടിച്ചുതെറിപ്പിച്ച കാര്‍ അമിത വേഗതയിലായിരുന്നുവെന്നും അലക്ഷ്യമായ ഡ്രൈവിംഗാണ് അപകട കാരണമെന്നും കണ്ടെത്തിയിരുന്നു.

യുവാവിനെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. സമൂഹ മാധ്യമങ്ങളിലും യുവാവിനു നേരെ കനത്ത പ്രതിഷേധം ഉയരുന്നുണ്ട്.

Leave a Reply

%d bloggers like this: