ജോജോ ചീരംകുഴിയുടെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മാണി സി കാപ്പന്‍

പാലാ: എലിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോജോ ചീരംകുഴിയുടെ ആകസ്മിക നിര്യാണത്തില്‍, മാണി സി കാപ്പന്‍ എം എല്‍ എ അനുശോചിച്ചു.

പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക ആക്കാവുന്ന വ്യക്തിത്വം ആയിരുന്നു ജോജോയുടേത് എന്നും ആ കുടുംബത്തിന്റെയും, നാട്ടുകാരുടെയും ദുഖത്തില്‍ പങ്കുചേരുന്നു എന്നും മാണി സി കാപ്പന്‍ എം എല്‍ എ അറിയിച്ചു.

Advertisements

കോവിഡ് രോഗബാധയെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നു രാവിലെയാണ് ജോജോയുടെ മരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച് മിന്നും വിജയം നേടിയ ജോജോയുടെ ആകസ്മിക നിര്യാണം നാട്ടുകാര്‍ക്കും ഏറെ വേദന നിറഞ്ഞതായി.

You May Also Like

Leave a Reply