ജോജോ ചീരാംകുഴിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ജോസ് കെ മാണി

പാലാ: എലിക്കുളം പഞ്ചായത്തംഗം ജോജോ ചീരാംകുഴിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

കോവിഡ് രോഗബാധ സ്ഥിരീകരിച്ച് ചികില്‍സയിലിരിക്കെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍വെച്ച് ഇന്ന് 12 മണിയോടെയാണ് മരണം. കോവിഡിനു പിന്നാലെ ന്യുമോണിയയും ഇദ്ദേഹത്തിന് പിടിച്ചിരുന്നു.

Advertisements

സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചു മികച്ച വിജയം നേടിയ ജോജോയ്ക്ക് ആരോഗ്യസ്ഥിതി മോശമായിരുന്നതിനാല്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല.

You May Also Like

Leave a Reply