കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ ആരംഭിക്കുന്ന വിവിധ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സി.ആർ.എം. ഡൊമസ്റ്റിക് നോൺ വോയിസ് ( ഐ.ടി .ഇ എസ് ) വെയർഹൗസ് പിക്കർ (ലോജിസ്റ്റിക്സ്), കൗണ്ടർ സെയിൽസ് എക്സിക്യൂട്ടീവ് (ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി), സിസിറ്റിവി ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ, ഫിറ്റർ – ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് അസംപ്ലി എന്നിവയാണ് കോഴ്‌സുകൾ.
പത്താം ക്ലാസ് പാസായ 18 നും 29നും മദ്ധ്യേ പ്രായമുള്ളവർക്കാണ് അവസരം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റും തൊഴിലും ലഭിക്കും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19