അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ രണ്ടാം വർഷ ബി എ ഇക്കോണമിക്സ് വിദ്യാർത്ഥിയായ ജോബിൻ 2022 ലെ പ്രോ വോളിബോൾ ലീഗിൽ ചെന്നൈ ബ്ലിറ്റ്സ്നു വേണ്ടിയാണ് കളിക്കുന്നത്.പത്തനംതിട്ട അട്ടച്ചാക്കൽ സ്വദേശിയാണ് ജോബിൻ.
ജോബിൽ വോളി ബോൾ പരിശീലനം തുടങ്ങിയത് പ്രക്കാനം വോളി ബോൾ അക്കാദമിയിൽ ആയിരുന്നു. അവിടെ തങ്കച്ചൻ സാറിന്റെ ശിക്ഷണത്തിൽ 8 മുതൽ 10 വരെ കൗണ്ടർ പൊസിഷനിൽ മിന്നൽ പ്രകടനം നടത്തി.
പ്ലസ് വൺ , പ്ലസ് ടു പഠനം സായി കാലിക്കറ്റിൽ ആയിരുന്നു. തന്റെ കരിയറിന്റെ വഴിത്തിരിവായത് സായി കാലിക്കറ്റാണെന്ന് ജോബിൻ പറയുന്നു. ലിജോ സാറിന്റെയും, അഗസ്റ്റിൽ സാറിന്റെയും മേൽനോട്ടത്തിൽ കൃത്യമായി പരിശീലനം നേടി.
2018 ൽ ഇറാക്കിൽ വെച്ച് നടന്ന അണ്ടർ 18 വോളി ബോളിൽ ഇന്ത്യക്കുവേണ്ടി കൗണ്ടർ പൊസിഷനിൽ കളിച്ചു. അതിനു ശേഷം, ആസാമിൽ വെച്ച് നടന്ന ഖേലോ ഇന്ത്യക്ക് വേണ്ടി യൂണിവേഴ്സൽ പൊസിഷനിലും ജേഴ്സി അണിഞ്ഞു.
ഇപ്പോൾ അരുവിത്തുറ െസന്റ് ജോർജ് കോളേജിൽ കോച്ച് ജോബി തോമസിന്റെ കീഴിൽ പ്രാക്ടീസ് ചെയ്യുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19