മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അവസരങ്ങള്‍

പാലാ: ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയില്‍ അവസരങ്ങള്‍. ഇന്റേണല്‍ ഓഡിറ്റര്‍, ആപ്ലിക്കേഷന്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടിവ്, മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ് ജീവനക്കാര്‍ക്കാണ് ഒഴിവുകളുള്ളത്.

അപേക്ഷിക്കുന്നവര്‍ ഏറ്റവും പുതിയ റെസ്യൂം hr@marsleevamedicity.com എന്ന ഇമെയിലിലേക്ക് അയയ്ക്കുക. www.marsleevamedicity.com എന്ന വെബ്‌സൈറ്റിലൂടെയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 10, 2020.

ഒഴിവുകളും യോഗ്യതയും ചുവടെ

ഇന്റേണല്‍ ഓഡിറ്റര്‍

ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ക്ക് അപേക്ഷിക്കാം. ആരോഗ്യ മേഖലയില്‍ ഇന്റേണല്‍ ഓഡിറ്ററായി കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയ ഉണ്ടായിരിക്കണം.

ആപ്ലിക്കേഷന്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടിവ്

ബിസിഎ, ബിഎസ് സി കമ്പ്യൂട്ടര്‍ ബിരുദ ധാരികള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ആരോഗ്യ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ്

മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

You May Also Like

Leave a Reply