ബിരുദക്കാര്‍ക്കും ബിരുദാനന്തര ബിരുദക്കാര്‍ക്കും മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അവസരം, ഫ്രെഷേഴ്‌സിനും അപേക്ഷിക്കാം

പാലാ: ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ബിരുദക്കാര്‍ക്കും ബിരുദാനന്തര ബിരുദക്കാര്‍ക്കും അവസരം. മുന്‍പരിചയമില്ലാത്തവര്‍ക്കും (ഫ്രെഷേഴ്‌സിനും) അപേക്ഷിക്കാം.

ഇന്‍ഷുറന്‍സ്, സിഎസ്എസ്ഡി (സെന്‍ട്രല്‍ സ്റ്റെറൈല്‍ സര്‍വീസസ് ഡിപാര്‍ട്‌മെന്റ്) വിഭാഗങ്ങളില്‍ ട്രെയിനി ഒഴിവുകളാണുള്ളത്. ഒഴിവുകളും യോഗ്യതയും ചുവടെ.

ട്രെയിനി – ഇന്‍ഷുറന്‍സ് ഡിപാര്‍ട്ട്‌മെന്റ്

ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. മുന്‍പരിചയമില്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

ട്രെയിനി (സിഎസ്എസ്ഡി)

പ്ലസ് ടു അല്ലെങ്കില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഓഗസ്റ്റ് 12. ഏറ്റവും പുതിയ പൂരിപ്പിച്ച ബയോഡേറ്റ സഹിതം hr@marsleevamedicity.com എന്ന ഇമെയിലിലേക്ക് അയയ്ക്കുകയോ ഔദ്യോഗിക വെബ്‌സൈറ്റ് https://marsleevamedicity.com/jobs -ലോ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 9188525970, 04822 269500/700 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

join group new

Leave a Reply

%d bloggers like this: