മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നിരവധി അവസരങ്ങള്‍

പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയില്‍ വിവിധ അവസരങ്ങള്‍. ക്വാളിറ്റി മാനേജര്‍, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് എക്‌സിക്യൂട്ടിവ്, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് ട്രെയിനി, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍, ഇകോ ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യരായവര്‍ ഏറ്റവും പുതിയ റെസ്യൂമിനൊപ്പം അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസറ്റ് 29 (ശനിയാഴ്ച).

അപേക്ഷകള്‍ hr@marsleevamedicity.com എന്ന ഈ മെയിലിലൂടെയോ https://marsleevamedicity.com/jobs/ വെബ്‌സൈറ്റിലോ അപേക്ഷിക്കാവുന്നതാണ്. വിശദാംശങ്ങള്‍ക്കും സംശയ നിവാരണത്തിനും 9188525970, 04822 269500/700 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ഒഴിവുകളും യോഗ്യതയും

ക്വാളിറ്റി മാനേജര്‍

  • ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ എംഎച്ച്എ, എംബിഎ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും അക്രെഡിറ്റഡ് ആയിട്ടുള്ള ആശുപത്രിയുടെ ക്വാളിറ്റി ഡിപാര്‍ട്ട്‌മെന്റില്‍ കുറഞ്ഞത് എട്ടു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് എക്‌സിക്യൂട്ടിവ്

  • എംകോം യോഗ്യതയുള്ള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അക്കൗണ്ടിംഗ്‌സ്, ജിഎസ്ടി, ഇന്‍കം ടാക്‌സ്, ബാങ്കിംഗ് മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.

ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് ട്രെയിനി

  • എംകോം യോഗ്യതയും ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഫാര്‍മസിസ്റ്റ്

  • ബി-ഫാം, ഡി-ഫാം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

റേഡിയോഗ്രാഫര്‍

  • മെഡിക്കല്‍ ഇമേജിംഗ് ടെക്‌നോളജിയില്‍ ബിഎസ്-സി അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എംആര്‍ഐ, സി-ആം മേഖലയില്‍ മൂന്നു വര്‍ഷത്തെയെങ്കിലും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ഇകോ ടെക്‌നീഷ്യന്‍

  • ഇകോകാര്‍ഡിയോഗ്രഫിയില്‍ ബിഎസ്-സി അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: