കോട്ടയം: കെ-ഡിസ്‌കും കേരള നോളജ് എക്കണോമി മിഷനും ചേര്‍ന്ന് നടത്തുന്ന തൊഴില്‍മേള ജനുവരി ഏഴിന് ഏറ്റുമാനൂര്‍ മംഗളം കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നടക്കും.
അഞ്ചു വര്‍ഷത്തില്‍ 20 ലക്ഷം അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് മേള നടത്തുന്നത്. മേളയിലൂടെ 10000 പേര്‍ക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം.
ജില്ലാതലത്തില്‍ നടക്കുന്ന തൊഴില്‍മേളയ്ക്കുശേഷം 2022 ജനുവരി അവസാനം ഓണ്‍ലൈനായും മേള സംഘടിപ്പിക്കും . ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ തൊഴിലന്വേഷകര്‍ക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് അവസരമുണ്ടാകും.
തൊഴില്‍ മേളകളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജോബ് റെഡിനെസ്സ്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവ സംബന്ധിച്ച് സൗജന്യ പരിശീലനവും കെ-ഡിസ്‌ക്കും കുടുംബശ്രീ സ്‌കില്‍ വിഭാഗവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. തൊഴില്‍ അന്വേഷകര്‍ക്ക് https://knowledgemission.kerala.gov.in/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9074989772, 9947872616.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19