ചിരട്ടയില്‍ വിരിയുന്ന അല്‍ഭുതങ്ങളിലൂടെ വിസ്മയം സൃഷ്ടിച്ച് കലാകാരന്‍ ജിജോ കുറിഞ്ഞിത്തോട്ട്

ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് മേരിസ് എല്‍പി സ്‌കൂളില്‍ നടത്തിവരുന്ന സംസ്‌കൃതിയുടെ ഭൂമികയിലൂടെ 9 ചുവടുകള്‍ എന്ന വെബിനാറില്‍ ചിരട്ടയില്‍ വിരിയിച്ച അത്ഭുതങ്ങള്‍ കുരുന്നു ഹൃദയങ്ങളില്‍ വിസ്മയം സൃഷ്ടിച്ചു.

വെബിനാര്‍ നയിച്ചത് അരുവിത്തുറക്കാരനായ ജിജോ കുറിഞ്ഞിത്തോട്ട് ആണ്. കുഞ്ഞുങ്ങള്‍ ഈ കരവിരുതില്‍ ആവേശപൂര്‍വ്വം പങ്കെടുക്കുകയും ചിരട്ടയില്‍ അത്ഭുതം സൃഷ്ടിക്കാനുള്ള പരിശീലനം നേടുകയും ചെയ്തു.

ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോസ് മാത്യു വെബിനാറില്‍ മുഖ്യാതിഥിയായി. കഴിഞ്ഞദിവസത്തെ വെബിനാറില്‍ വൈദ്യ മേഖലയുടെ വാതായനങ്ങള്‍ കുട്ടികളുടെ മുന്‍പില്‍ തുറന്ന സണ്ണി തോമസ് മൂശാരിപറമ്പില്‍, നാട്ടറിവ് വൈദ്യ ഗവേഷകന്‍ കുറച്ചു സമയം കുട്ടികളുടെ തീരാത്ത സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി.

കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന നൈസര്‍ഗ്ഗിക കഴിവുകളെ ഉണര്‍ത്തുവാന്‍ ഈ കോവിഡ് കാലത്ത് ഇത്തരം വെബിനാറിലൂടെ സാധിക്കുന്നു എന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സൗമ്യ പറഞ്ഞു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: