വാഹനാപകടത്തില്‍ മരിച്ച ജിബിന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന്; കണ്ണീരോടെ നാട് വിടചൊല്ലും

പാലാ: മൂന്നുതൊട്ടിയില്‍ (കളപ്പുരയ്ക്കല്‍) ജിബിന്‍ രാജു(31)വിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് പാലാ ഇളംതോട്ടം സെന്റ് ആന്റണീസ് പള്ളിയില്‍.

ശനിയാഴ്ച വൈകിട്ട് ഈരാറ്റുപേട്ട പാലാ റോഡില്‍ പനയക്കപ്പാലത്തുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിബിന്‍ ഞായറാഴ്ച രാത്രിയോടെയാണ് മരിച്ചത്.

Advertisements

അപകടത്തില്‍ ബന്ധുവായ പാറയില്‍ അജിത് ജേക്കബും മരിച്ചിരുന്നു. അജിത്തിന്റെ സംസ്‌കാരവും ഇന്നു നടക്കും. വൈകുന്നേരം 4.30 ന് പനയ്ക്കപ്പാലത്തുള്ള വസതിയില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ സംസ്‌കരിക്കുന്നതാണ്.

You May Also Like

Leave a Reply