പ്രചാരണം ഊര്‍ജിതമാക്കി ഏറ്റുമാനൂര്‍ ടൗണ്‍ വാര്‍ഡ് സ്ഥാനാര്‍ഥി ഡോ. ജെസിമോള്‍ ബെന്നി

ഏറ്റുമാനൂര്‍: പ്രചാരണം ഊര്‍ജിതമാക്കി നഗരസഭ 32ാം വാര്‍ഡ് (ടൗണ്‍ വാര്‍ഡ്) സ്ഥാനാര്‍ഥി ഡോ. ജെസിമോള്‍ ബെന്നി. ഡോ. ജെസിയുടെ ജനസ്വീകാര്യതയും കാര്യ പ്രാപ്തിയും വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. അതുകൊണ്ടു തന്നെ യുഡിഎഫ് വലിയ പ്രതീക്ഷയിലാണ്.

നീലൂര്‍ വടക്കേക്കുറ്റ് വിഡി മാത്യുവിന്റെയും തെയ്യാമ്മയുടെയും ഏഴു മക്കളില്‍ രണ്ടാമത്തെയാളായ ജെസി പ്രാഥമിക വിദ്യാഭ്യാസം നീലൂര്‍ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ പൂര്‍ത്തിയാക്കി.

Advertisements

അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ജെസി പാലാ സെന്റ് തോമസ് കോളേജില്‍ നിന്നു ബിഎഡ് പൂര്‍ത്തിയാക്കി.

ശേഷം നാലു വര്‍ഷം വീതം മുംബൈയില്‍ ആറ്റമിക് എനര്‍ജി സെന്‍ട്രല്‍ സ്‌കൂളിലും ദുബായിലും അധ്യാപികയായി സേവനം ചെയ്തു.

മേരിമൗണ്ട് പബ്ലിക് സ്‌കൂള്‍ കട്ടച്ചിറ, എസ്. എഫ്. എസ് ജൂണിയര്‍ കോളേജ് ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ അധ്യാപികയായി സേവനം അനുഷ്ടിച്ച ജെസ്സിമോള്‍ ഇപ്പോള്‍ പാലാ ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്സ്റ്റിറ്റിയൂട്ടില്‍ അധ്യാപികയാണ്.

വിവാഹശേഷം സെന്റ് തോമസ് ട്രെയിനിങ് കോളേജില്‍ നിന്നും 2007ല്‍ എംഎഡ് പൂര്‍ത്തിയാക്കിയ ജെസി 2018ല്‍ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റും നേടി.

മഹിളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി, ജനശക്തികോട്ടയം ജില്ലാ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ജെസി പൊതുപ്രവര്‍ത്തന രംഗത്ത് ഏറെ നാളായി സജീവമാണ്.

ഭര്‍ത്താവ് ഡോ. കെ. എം. ബെന്നി കെപിസിസി വിചാര്‍ വിഭാഗ് കോട്ടയം ജില്ലാ പ്രസിഡന്റും ഡി.സി.സി. എക്‌സിക്യുട്ടീവ് മെമ്പറുമാണ്. ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്‌കൂള്‍ വിദ്യാര്‍ഥികളായ അതുല്‍, അരുള്‍, അഷിത എന്നിവര്‍ മക്കളാണ്.

You May Also Like

Leave a Reply