പാലാ പിടിക്കാന്‍ ജനപക്ഷം; എല്ലാ മണ്ഡലത്തിലും മല്‍സരിക്കും

പാലാ: ഈ വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തിലെ പതിമൂന്ന് മണ്ഡലങ്ങളിലും ജനപക്ഷം നേതാക്കള്‍ മല്‍സരിക്കും എന്ന് പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു.

നിയോജകമണ്ഡലം നേത്യയോഗം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനപക്ഷം പ്രവര്‍ത്തകര്‍ കൂടി തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥി മാത്രമേ പാലായില്‍ ജയിക്കൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ റൗണ്ട് ജനപക്ഷം സ്ഥാനാര്‍ത്ഥികളെയും യോഗത്തില്‍ പ്രഖ്യാപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സജി എസ് തെക്കേല്‍ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സെബി പറമുണ്ട, പ്രൊഫസര്‍ ജോസഫ്റ്റി ജോസ്, അഡ്വക്കേറ്റ് ജോര്‍ജുകുട്ടി കാക്കനാട്, ഉമ്മന്‍ച്ചന്‍ കൂറ്റനാല്‍, പോള്‍ ജോസഫ്, ശ്രീകുമാര്‍ സൂര്യകിരണ്‍, ബൈജു മണ്ഡപം, റ്റി കെ നസീര്‍, ഏ.ജെ മാത്യു എടേട്ട്, ജോണി വെള്ളാംപുരയിടം, ജോസ് ഇളംന്തുരുത്തി, ജോയി പുളിക്കകുന്നേല്‍, അനില്‍കുമാര്‍ ഇടപ്പാട്ട്, ഷാജി മുത്തോലി എന്നിവര്‍ പ്രസംഗിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: