ജനപക്ഷവും പിസി ജോര്‍ജും ഇല്ലാത്ത ഈരാറ്റുപേട്ട തെരഞ്ഞെടുപ്പ്

ഈരാറ്റുപേട്ട: നഗരസഭാ തെരഞ്ഞെടുപ്പ് ചൂട് അതിന്റെ ഉച്ചസ്ഥായിയിലേക്ക് അടുക്കുമ്പോള്‍ ഏറെ ശ്രദ്ധേയമാകുകയാണ് ഈരാറ്റുപേട്ട രാഷ്ട്രീയത്തിലെ ജനപക്ഷത്തിന്റെ അസാന്നിദ്ധ്യം.

28 വാര്‍ഡുകളുള്ള നഗരസഭയില്‍ ആകെ ഒരു വാര്‍ഡില്‍ മാത്രമാണ് ജനപക്ഷം മല്‍സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കാന്‍ നിര്‍ണായക ശക്തിയായി നിലകൊണ്ടത് ജനപക്ഷം ആയിരുന്നു.

കഴിഞ്ഞ തവണ രണ്ടര വര്‍ഷം നഗരസഭാ ഭരണം നിയന്ത്രിച്ചതും അഞ്ച് വര്‍ഷം ഉപാധ്യക്ഷ സ്ഥാനം കൈകാര്യം ചെയ്തതും പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയായിരുന്നു.

എന്നാല്‍, ഇടതു വലതു മുന്നണികളുമായി യോജിച്ചു പ്രവര്‍ത്തിക്കേണ്ടെന്ന പിസി ജോര്‍ജ് എംഎല്‍എയുടെ രാഷ്ട്രീയ നിലപാട് മൂലം ഇക്കുറി ജനപക്ഷത്തിന് വലിയ തിരിച്ചടിയായി മാറി.

പ്രവാസി മലയാളിയുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതും എന്‍ഡിഎ പക്ഷത്തു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതുമെല്ലാം ജനപക്ഷത്തെ ഈരാറ്റുപേട്ടയില്‍ നിന്നു ഏറെക്കുറെ പൂര്‍ണമായും നിഷ്പ്രഭമാക്കി എന്നു പറയാം.

ജനപക്ഷം പാര്‍ട്ടി അംഗമായിരുന്ന നഗരസഭാ ഉപാധ്യക്ഷ ബല്‍ക്കീസ് നവാസ് ഈ പ്രാവശ്യം സിപി.ഐ ടിക്കറ്റിലാണ്20-ാം വാര്‍ഡില്‍ മല്‍സരിക്കുന്നത്.

ജനപക്ഷം പാര്‍ട്ടിയുടെ മറ്റൊരു മുതിര്‍ന്ന നേതാവും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ആരോഗ്യവികസന സ്ഥിരം സമിതി അദ്യക്ഷനുമായിരുന്ന പി.എച്ച്. ഹസീബ് നാലാം വാര്‍ഡില്‍ മല്‍സരിക്കുന്നതും സി.പി.ഐ. സ്ഥാനാര്‍ഥിയായാണ്.

നാലു പതിറ്റാണ്ടായി ഈരാറ്റുപേട്ട രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായിരുന്ന ഇടതു-വലതു മുന്നണികള്‍ക്കപ്പുറം ജനങ്ങളില്‍ സ്വാധീനം ചെലുത്തിയിരുന്ന പിസി ജോര്‍ജിന്റെയും പാര്‍ട്ടിയുടെയും പിന്‍മാറ്റം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുറപ്പ്. https://youtu.be/0X4KnuoGlWk

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 11. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply