ജോസ്.കെ.മാണി നയിക്കുന്ന എല്‍ഡിഎഫ് ‘ജനകീയം’ പദയാത്ര ചൊവ്വാഴ്ച മൂന്നിലവിലും കടനാട്ടിലും; മന്ത്രി എംഎം മണി പങ്കെടുക്കും

പാലാ: എല്‍ ഡി .എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലുടനീളം സംഘടിപ്പിച്ചിരിക്കുന്ന ‘ജനകീയം ‘ പദയാത്ര ചൊവ്വാഴ്ച മൂന്നിലവ്, കടനാട് എന്നീ പഞ്ചായത്തുകളില്‍ പര്യടനം നടത്തും.

രാവിലെ 9 ന് മൂന്നിലവില്‍ പി.എം. കുര്യാക്കോസ് പദയാത്ര ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് സമാപന യോഗം അഡ്വ. ജോസ് ടോം ഉദ്ഘാടനം ചെയ്യും.

Advertisements

ഉച്ചകഴിഞ്ഞ് 3 മണിക്ക് കടനാട് പഞ്ചായത്തിലെ മാനത്തൂരില്‍ അഡ്വ.സണ്ണി ഡേവിഡ് പദയാത്ര ഉദ്ഘാടനം ചെയ്യും. 5 മണിക്ക് കൊല്ലപ്പിള്ളിയില്‍ സമാപിക്കും. സമാപന യോഗത്തില്‍ വിദ്യുത് ശക്തി വകുപ്പു മന്ത്രി എം.എം മണിയും പങ്കെടുക്കും.

ബുധനാഴ്ച രാവിലെ രാമപുരത്തും ഉച്ചകഴിഞ്ഞ് പാലാ നഗരസഭയിലും പദയാത്ര നടക്കും.

You May Also Like

Leave a Reply