ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു; 20 രൂപയ്ക്ക് ഊണു കഴിക്കാം, പാഴ്‌സലിന് 25 രൂപ

ഈരാറ്റുപേട്ട: നഗരസഭയും കുടുംബശ്രീയും സഹകരിച്ചു നടത്തുന്ന ജനകീയ ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. മെയ് 27ന് അന്നത്തെ നഗരസഭ ചെയര്‍മാനായിരുന്ന വിഎം സിറാജ് ഉദ്ഘാടനം ചെയ്ത ഹോട്ടല്‍ പിന്നീട് പ്രവര്‍ത്തനം താത്കാലികമായി നിറുത്തുകയായിരുന്നു.

ഈ ഹോട്ടലാണ് ഇപ്പോള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നത്. മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലില്‍ ലോക്ഡൗണ്‍ സമയത്ത് പാഴ്‌സല്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്.

ഇപ്പോള്‍ ഹോട്ടലില്‍ പോയിരുന്നു ഭക്ഷണം കഴിക്കാം. ഊണിന് 20 രൂപയും പാഴ്‌സല്‍ ഊണിന് 25 രൂപയുമാണ് വില.

ലോക്ഡൗണ്‍ മൂലം ജനങ്ങള്‍ കഷ്ടപ്പെടുന്ന ഈ അവസരത്തില്‍ നഗരസഭയിലെ എല്ലാവര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണം നല്‍കുകയാണ് ലക്ഷ്യമെന്നും ഇതു മുന്നില്‍കണ്ടാണ് ജനകീയ ഹോട്ടല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതിന് മുന്‍കൈ എടുത്തതെന്നും നഗരസഭ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി പറഞ്ഞു.

join group new

You May Also Like

Leave a Reply