ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

കോട്ടയം: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാത്ത് വീണ്ടും അധികാരത്തില്‍ വരുമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ ഡോ. കെ.സി. ജോസഫ് എക്‌സ് എം.എല്‍.എ പ്രസ്താവിച്ചു.

ത്രിതല പഞ്ചായത്തില്‍ വിജയിച്ച ജനപ്രതിനിധികള്‍ക്ക് സംസ്ഥാന എക്‌സിക്യൂട്ടീവ് നല്‍കിയ സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

Advertisements

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ കേരള ജനത തള്ളികളഞ്ഞതിന്റെ തെളിവാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്കുണ്ടായ വിജയമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി.

ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധികളായി സംസ്ഥാനത്ത് വിജയിച്ച ജനപ്രതിനിധികള്‍ക്ക് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സ്വീകരണം നല്‍കി.

വര്‍ക്കിംങ്ങ് ചെയര്‍മാന്‍ പി.സി. ജോസഫ് എക്‌സ് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ആന്റണി രാജു എക്‌സ് എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി.

അഡ്വ ഫ്രാന്‍സീസ് തോമസ്, അഡ്വ എ.ജെ ജോസഫ്, അജിതാ സാബു, കെ.സി.ജോസഫ്, ജോര്‍ജ് അഗസ്റ്റ്യന്‍, ജേക്കബ് എബ്രാഹം, ജയിംസ് കുര്യന്‍, റോയി വാരിക്കാട്ട്, പൗലോസ് മുടക്കുംതല, എബ്രാഹം കുളനട, മാത്യൂസ് ജോര്‍ജ്, രാജു നെടുംവംപുറം, എച്ച് രാജു, എന്‍.റ്റി കുര്യാച്ചന്‍, ജോഷി കുര്യാക്കോസ്, ജോജി ആനിതോട്ടം, സന്തോഷ് കുഴിവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply