കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ് തടയണം: ജനാധിപത്യ കേരളാ കോണ്‍ഗ്രസ്

കടുത്തുരുത്തി: പ്രധാന കാര്‍ഷിക ഉത്പന്നങ്ങളായ ഏത്തക്കുല, കപ്പ, ചേന തുടങ്ങിയവയുടെ വിലയിടിവ് തടഞ്ഞ് കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം നേതൃയോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപെട്ടു.

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഏത്ത കുലയ്ക്ക് 40 മുതല്‍ 50 വരെ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 18-20 രൂപ വിലയാണ് പച്ച എത്തക്കുലക്ക് കര്‍ക ന് ലഭിക്കുന്നത് അതുപോലെ പച്ചകപ്പക്ക് 25 രൂപാ വിലയുണ്ടായിരുന്ന സ്ഥാനത്ത് 10 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.

Advertisements

കോവിഡ് ദുരിത സമയത്ത് ബാങ്കുകളില്‍ നിന്നും വായ്പയെടുത്തും, കടം വാങ്ങിയും, സ്വര്‍ണ്ണം പണയപ്പെടുത്തിയുമാണ് കര്‍ഷകരില്‍ പലരും കൃഷിയിറക്കിയത്. വിലയിടിഞ്ഞതോടെ അവരുടെ പ്രതീക്ഷകള്‍ക്കാണ് മങ്ങലേറ്റത്.

എത്രയുംവേഗം കര്‍ഷക ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കണമെന്നും, സംസ്ഥാന സര്‍ക്കാര്‍ പച്ചക്കറികള്‍ക്ക് ഏര്‍പ്പെടുത്തിയ തറവില എത്രയും വേഗം നടപ്പാക്കണമെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ആവശ്യപെട്ടു.

നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ: ഫ്രാന്‍സീസ് തോമസ്, അജിതാ സാബു, മാത്യൂസ് ജോര്‍ജ്, വിനു ജോബ്, സി.കെ.ബാബു ,അനില്‍ കാട്ടാത്തു വാലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

You May Also Like

Leave a Reply