
വാഴൂർ : ഇടതുപക്ഷ സർക്കാരിന്റെയും ജലവിഭവ വകുപ്പിന്റെയും സ്വപ്നഭക്തിയായ ജലജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതിയിലൂടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ ഉടനീളം രണ്ടായിരത്തി ഇരുപത്തിനാലോടെ കുടിവെള്ള വിതരണം പൂർത്തീകരിക്കുമെന്ന് ഡോ. എൻ ജയരാജ് പറഞ്ഞു.
ആയതിലേക്ക് ജലവിഭവവ മന്ത്രി റോഷി ആഗസ്റ്റ്യന്റെ പ്രത്യേക താൽപ്പര്യപ്രകാരം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ മാത്രം എണ്ണൂറിൽപരം കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. പ്രസ്തുത പദ്ധതികൾ പൂർത്തീകരിക്കുന്നതിലേക്ക് നിയോജകമണ്ഡലത്തിന്റെ കീഴിൽ വരുന്ന എല്ലാ പഞ്ചായത്തുകളുടെയും സഹകരണം ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വികസനോൻമുഖസർക്കാരിന്റെ വികസനങ്ങൾ മറച്ചുവെച്ചുകൊണ്ടുള്ള പ്രചരണങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി ബൈപ്പാസ്, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ കാത്ത് ലാബിൽ നടത്തിയ റെക്കോർഡ് ആൻജിയോഗ്രാമുകൾ, കാഞ്ഞിരപ്പള്ളി സ്പോർട്സ് സ്കൂൾ, കൊടുങ്ങൂർ ഗവൺമെന്റ് ഹൈസ്കൂൾ തുടങ്ങി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ബ്രഹത് പദ്ധതികൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം സംസാരിച്ചത്.
കേരള കോൺഗ്രസ് (എം) വാഴൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, മുൻ മന്ത്രിയും ഡപ്യൂട്ടി സ്പീക്കറുമായിരുന്ന പ്രൊഫ. കെ നാരായണക്കുറുപ്പ് അനുസ്മരണവും മണ്ഡലം ജനറൽ ബോഡിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റെ ശ്രീ. സൻജോ ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയോജകമണ്ഡലം പ്രസിസന്റ് ശ്രീ. മാത്യൂ ആനിത്തോട്ടം, പ്രൊഫ. നാരായണ കുറുപ്പ് അനുസ്മരണ മുഖ്യ പ്രഭാഷണം നടത്തി.
പ്രഫ. നാരായണ കുറുപ്പിന്റെ വികസന പാത പിന്തുടരുവാൻ ഡോ. എൻ ജയരാജിന് പൂർണമായും കഴിയുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ വച്ച് കലാകാരനായ, മഴവിൽ മനോരമ ബംബർ വിജയി മനു വർഗീസിനെയും മറ്റ് വിവിധ മേഖലകളിൽ വിജയം വരിച്ച പ്രമുഖ വ്യക്തികളെp ആദരിക്കുകയും ചെയ്തു.
യോഗത്തിൽ കരുണാകരൻ നായർ, ഡോ. ബിബിൻ കെ ജോസ്, അഡ്വ. കുര്യൻ ജോയി, മനോജ് സി, രാഹുൽ ബി പിള്ള, വി എസ് അബ്ദുൾ സലാം, തോമസ് വെട്ടുവേലി, ഷിജു തോമസ്, രഞ്ജിനി ബേബി, ജിജി നടുവത്താനി, സോജി വി ജോസഫ് എന്നിവർ പ്രൊഫ. നാരായണ കുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തി