Sports

ഐഎസ്എൽ ഫൈനലിൽ ബ്ലാസ്റ്റേഴ്‌സിന് ലീഡ്; മുന്നിൽ എത്തിച്ച് രാഹുൽ

ഐഎസ്എൽ ഫൈനലിൽ ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്‌സ് മുന്നിൽ. മലയാളി താരം കെപി രാഹുലാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. ഫറ്റോര്‍ഡയിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 69-ാം മിനുറ്റിലാണ് രാഹുലിൻ്റെ ലോംഗ് റേഞ്ചർ ലക്ഷ്യം കണ്ടത്.

ആവേശ ഫൈനലിൻ്റെ ആദ്യപകുതി ഗോള്‍രഹിതം. രണ്ട് മിനുറ്റ് ഇഞ്ചുറിടൈമും ഗോള്‍രഹിതമായി. കടുത്ത പോരാട്ടമാണ് ആദ്യ പകുതിയിൽ കണ്ടത്. ആദ്യ മിനുറ്റിനുള്ളില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആക്രമ ശൈലി പുറത്തെടുത്തു.

ലഭിച്ച അവസരങ്ങൾ ഗോൾ ആക്കി മാറ്റാൻ കേരളത്തിന് കഴിഞ്ഞില്ല. എന്നാൽ ഹൈദരാബാദ് സ്‌ട്രൈക്കര്‍ ബെര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെയെ പൂട്ടാന്‍ ബ്ലാസ്റ്റേഴ്‌സിനായി.

Leave a Reply

Your email address will not be published.