ഇരുമാപ്രമറ്റം എംഡി സി എം എസ് ഹൈസ്കൂൾ 73 – മത് വാർഷികം സാരംഗ് 23 യും രക്ഷാകർതൃ സമ്മേളനവും നടന്നു. കോട്ടയം ജില്ലാപഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പി.റ്റി.എ. പ്രസിഡന്റ് സുനിൽ ജോർജ് അദ്ധ്യക്ഷത വഹിച്ചു.
സ്കൂൾ ലോക്കൽ മാനേജർ റവ. ലൗസൺ ജോർജ് അനുഗ്രഹപ്രഭാഷണം നടത്തി.സിഎംഎസ് സ്കൂൾ കോർപറേറ്റ് മാനേജർ, റിട്ട. എ.ഡി.പി.ഐ ജെസ്സി ജോസഫ് പ്രതിഭകൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറ്റോ ജോസ് പടിഞ്ഞാറേ പീഠികയിൽ,മേലുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഡെൻസി ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു. അരുണിമ സോണി ഒരുക്കിയ സംഗീത വിരുന്നും തുടർന്ന് നടത്തപ്പെട്ടു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി. വടക്കേൽ, ഈരാറ്റുപേട്ട
ബ്ലോക്ക് പഞ്ചായത്ത് അംഗം മറിയാമ്മ ഫെർണാണ്ടസ് ജെറ്റോ ജോസ് പടിഞ്ഞാറേ പീഠികയിൽ, മേലുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, അനുരാഗ് പാണ്ടിക്കാട്ട്,മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ റ്റി. ജെ. ബെഞ്ചമിൻ, മേലുകാവുമറ്റം സർവ്വീസ് സഹകരണബാങ്ക് ബോർഡ് അംഗവും ഒ.എസ്.എ പ്രസിഡൻ്റുമായ സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ, ഒ.എസ്.എ കമ്മിറ്റി അംഗം, റ്റിറ്റോ റ്റി. മാത്യു തെക്കേൽ, ലയൺസ് ക്ലബ് ഡിസ്ട്രിക് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, പൂർവ്വവിദ്യാർത്ഥി മനോജ് ടി ബഞ്ചമിൻ,ഒ.എസ്.എ വൈസ് പ്രസിഡന്റ് ദീപമോൾ ജോർജ്,എം.പി.റ്റി.എ.പ്രസിഡന്റ് സിനി ടോമി ,ബേക്കർഡെയ്ൽ സെന്റ് ആൻഡ്രൂസ് സി.എസ്.ഐ. ചർച്ച് വാർഡൻമാരായ എ. ജെ. ജോർജുകുട്ടി ചർച്ച് ശ്രീ.ജോസഫ് ചാക്കോ, സ്കൂൾ ചെയർപേഴ്സൺ അനുമേരി സ്റ്റാൻലി, എന്നിവർ ആശംസകൾ അർപ്പിച്ചു.


ഹെഡ്മിസ്ട്രസ് മിനിമോൾ ഡാനിയേൽ, സ്റ്റാഫ് സെക്രട്ടറി സൂസൻ വി.ജോർജ്ജ്, ജോസ്ഫിൻ ജോസഫ്, അനു റാണി അഗസ്റ്റിൻ, റിബേക്ക എം.ഐ എന്നിവർ പ്രസംഗിച്ചു.