നില്‍പ് സമരം നടത്തി

ഈരാറ്റുപേട്ട: സ്വര്‍ണ്ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവെയ്ക്കുക, പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട്, ഐ.എന്‍.റ്റി.യു.സി. നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നില്‍പ് സമരം നടത്തി.

ഐ.എന്‍.റ്റി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി.എച്ച്.നൗഷാദ് ഉദ്ഘാടനം ചെയ്തു. എ.കെ. അന്‍സാരി അമ്പഴത്തിനാല്‍ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തില്‍, വര്‍ക്കിച്ചന്‍ വയമ്പോത്തനാല്‍, നിയാസ് വെള്ളുപ്പറമ്പില്‍, റോയി തുരുത്തിയില്‍, നൗഷാദ് വട്ടക്കയം, ബാബു ജോര്‍ജ് മേക്കാട്ട്, സുബിഷ് കൈതക്കാട്ടില്‍, അനസ് എലി പോത്തന്‍പറമ്പില്‍, ശ്രീഹരി, പി.എച്ച്. നാസര്‍, കെ.എം ഇര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

join group new

You May Also Like

Leave a Reply