
കോട്ടയം: കേരളത്തിൽ ഉടനീളം പുതുതായി ആരംഭിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ചുകളിലുള്ള ഒഴിവുകളിലേക്ക് കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റർ വഴി ജൂലൈ 18ന് അഭിമുഖം നടത്തും
. ഏതെങ്കിലും വിഷയത്തിൽ ബിരുദവും കുറഞ്ഞത് 18 മാസം മാനേജർ തസ്തികയിൽ പ്രവൃത്തി പരിചയവുമാണ് ബ്രാഞ്ച് മാനേജർ തസ്തികയിലേക്കുള്ള യോഗ്യത. പ്രായപരിധി 34 വയസ്.
പ്ലസ് ടു /ബിരുദം യോഗ്യതയുള്ളവർക്ക് ഫീൽഡ് ഓഫീസർ തസ്തികയിലേക്ക അപേക്ഷിക്കാം. പ്രായപരിധി: 28-30താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 18ന് രാവിലെ 10ന് ബയോഡേറ്റയുമായി എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം.
വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.