
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഐ ക്യു എ സി യുടെയും ഈരാറ്റുപേട്ട ലീഗൽ സർവ്വീസ് സൊസൈറ്റിയുടെയും അഭിമുഖ്യത്തിൽ അന്താരാഷ്ട്ര നീതി ദിനാചരണം സംഘടിപ്പിച്ചു.
കോളേജ് സെമിനാർ ഹാളിൽ നടന്ന നീതിദിനാചരണം ഇരാറ്റുപേട്ട ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കൃഷ്ണ പ്രഭൻ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച നീതിന്യായ സംവിധാനം ഭാരതത്തിന്റെതാണെന്ന് അദ്ധേഹം പറഞ്ഞു. എല്ലാവർക്കും നീതി ഉറപ്പാക്കാൻ സാധിക്കും വിധമുള്ള നിയമ സംവിധാനമാണ് നമ്മുക്കുള്ളതെന്നും അദ്ധേഹം പറഞ്ഞു.
കോളേജ് മാനേജർ വെരി റവ ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ്, അഡീഷണൽ ഗവൺമെന്റ് പ്ലീനർ അഡ്വ: വി. രവികുമാർ , സാമൂഹ്യ നീതി വിഭാഗം പ്രൊബേഷൻ ഓഫീസർ മായ മോൾ വി കെ, കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ: ഫാ ജോർജ് പുല്ലുകാലായിൽ , വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ ലീഗൽ സർവ്വീസ് പ്രതിനിധി വി എം അബ്ദുള്ളാ, ഐ ക്യു എ സി അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഡോ സുമേഷ് ജോർജ്, മിഥുൻ എം ജോൺ തുടങ്ങിയവർ സംസാരിച്ചു.