കേന്ദ്ര ഇന്‍സ്‌പെയര്‍ അവാര്‍ഡ് ശോഭയില്‍ ഭരണങ്ങാനം എസ്എച്ച്ജിഎച്ച് സ്‌കൂള്‍

ഭരണങ്ങാനം: കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (എന്‍. ഐ. എഫ്.) മിടുക്കരായ വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികളെ ശാസ്ത്ര മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്‍സ്പയര്‍ (INSPIRE – Innovation in Science Pursuit for Inspired Research) അവാര്‍ഡിന് ഭരണങ്ങാനം എസ്. എച്ച്. ജി. എച്ച്. എസ്സിലെ 3 വിദ്യാര്‍ഥിനികള്‍ അര്‍ഹരായി.

പാര്‍വ്വതി അശോക്, ആഹ്ലാദ എ. അദ്രിജ, അല്‍ഫോന്‍സ ജോണി എന്നീ വിദ്യാര്‍ത്ഥിനികളാണ് വെള്ളപ്പൊക്ക പ്രതിരോധത്തിനും പ്രകൃതി സംരക്ഷണത്തിനുമുള്ള മൂന്നു നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് അവാര്‍ഡിന് അര്‍ഹരായത്.

Advertisements

ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളിലെയും 6 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഈ പദ്ധതി; തെരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തര്‍ക്കും അഭിനവവും മൗലികവുമായ ശാസ്ത്ര ആശയങ്ങള്‍, ഉപകരണ നിര്‍മ്മാണം എന്നിവയ്ക്കായി 10,000 രൂപ നല്‍കുന്നു.

കുട്ടികള്‍ പങ്കുവയ്ക്കുന്ന പ്രോജക്ടുകള്‍ക്ക് ജില്ല, സംസ്ഥാന, അഖിലേന്ത്യാ തല മത്സരങ്ങളും സ്‌കോളര്‍ഷിപ്പുകളും ഉണ്ട്.

രാജ്യത്തിലെ ഇളംതലമുറയെ ശാസ്ത്രമേഖലയിലെ ക്രിയാത്മകമായ അന്വേഷണത്തിനായി ഉത്തേജിപ്പിക്കുകയും; ശാസ്ത്ര ഗവേഷണത്തിനുള്ള നൈപുണ്യം ചെറുപ്രായത്തിലേ തന്നെ സ്വായത്തമാക്കാന്‍ സഹായിച്ച്, ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക മേഖലയെ ശക്തിപ്പെടുത്തുവാനും വികസിപ്പിക്കുവാനും അനിവാര്യമായ മാനവ വിഭവശേഷിയെ പടുത്തുയര്‍ത്തുകയുമാണ് ഇന്‍സ്‌പെയര്‍ അവാര്‍ഡിന്റെ ലക്ഷ്യം.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply