ചേന്നാട് :ന്യൂതനവും വ്യാപന സാധ്യതയുമുള്ള അക്കാദമിക പ്രവർത്തനങ്ങൾക്ക് നല്കുന്ന ഇന്നവേറ്റിവ് അംഗികാരം ഈരാറ്റുപേട്ട സബ് ജില്ലയിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിന് ലഭിച്ചു.
അയ്യായിരം രൂപയും പ്രശംസ പത്രവുമാണ് അംഗികാരം. കഴിഞ്ഞ ഒരു വർഷം ന്യൂതനവും വ്യാപന സാധ്യത യുമുള്ള നിരവധി അക്കാദമി പ്രവർത്തനങ്ങൾ നടത്തിയതിനാലാണ് സ്കുളിന് ഈ അംഗികാരം ലഭിച്ചത്. ഇന്നവേറ്റിവ് അംഗികാരം നേടി എടുത്ത വിദ്യാർത്ഥികളെയും, അധ്യാപകരേയും, മാനേജർ ഫാദർ തോമസ് മൂലേച്ചാലിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച്, പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം എന്നിവർ അഭിനന്ദിച്ചു.
