ഇങ്ക് ഇറ്റ് പിങ്ക്: ബ്രെസ്റ്റ് കാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പയിനുമായി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ

എല്ലാ വര്‍ഷവും ഒക്ടോബര്‍ സ്തനാര്‍ബുദ അവബോധ മാസമായി ലോകാരോഗ്യ സംഘടന ആചരിക്കുന്നു. ലോകത്താകമാനമുള്ള കണക്കെടുത്താല്‍ ശ്വാസകോശാര്‍ബുദത്തിനു ശേഷം രണ്ടാം സ്ഥാനത്തുള്ള കാന്‍സര്‍ ആണ് ബ്രെസ്‌റ് കാന്‍സര്‍ അഥവാ സ്തനാര്‍ബുദം.

ഇന്ത്യയില്‍ കാന്‍സര്‍ ബാധിത സ്ത്രീകളില്‍ 30 ശതമാനത്തിലധികം ബ്രെസ്‌റ് കാന്‍സര്‍ ബാധിതര്‍ ആണെന്നത് ഇതിന്റെ പ്രാധാന്യം കൂട്ടുന്നു.

നേരത്തെ തിരിച്ചറിഞ്ഞാല്‍ കൃത്യമായ ചികിത്സയിലൂടെ പൂര്‍ണമായും മാറ്റിയെടുക്കാന്‍ കഴിയുന്ന ഒന്നാണ് സ്തനാര്‍ബുദം. എന്നാല്‍ പ്രധാന ഘട്ടത്തിലേയ്ക്ക് കടന്നാല്‍ അപകടകരമാകുന്ന അവസ്ഥയും ഈ രോഗത്തിനുണ്ട്.

സ്ഥാനാര്‍ബുദത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം ലക്ഷ്യമാക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ ഒക്ടോബര്‍ മാസത്തില്‍ തുടങ്ങിവച്ച ക്യാമ്പയിന്‍ ആണ് ഇങ്ക് ഇറ്റ് പിങ്ക്.

ബ്രെസ്‌റ് ക്യാന്‌സറിനെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, സമയത്തു കണ്ടെത്തുന്നതിലൂടെ ഈ അസുഖം തടയാന്‍ സഹായിക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രാഥമീക ലക്ഷ്യങ്ങള്‍.

ഇതിന്റെ ഭാഗമായി വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ പലതരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഇതിലൊന്നാണ് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ 2020 ഒക്ടോബര്‍ മാസം മാമ്മോഗ്രാമിന് നല്‍കുന്ന 20 ശതമാനം ഇളവ്. മാമ്മോഗ്രാം എന്നത് സ്തനത്തിന്റെ എക്‌സ്-റേ ചിത്രമാണ്.

സ്തനങ്ങളില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്ന മാമ്മോഗ്രാം സ്തനാര്‍ബുദത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടെത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായി കണക്കാക്കപ്പെടുന്നു.

40 മുതല്‍ 49 വരെ പ്രായമായ സ്ത്രീകള്‍ വര്‍ഷം തോറും അല്ലെങ്കില്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാമ്മോഗ്രാം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. 50 മുതല്‍ 74 വരെ പ്രായമുള്ളവര്‍ രണ്ടു വര്‍ഷത്തിലൊരിക്കലും അതിനു മുകളില്‍ പ്രായമുള്ളവര്‍ 10 വര്‍ഷത്തില്‍ ഒരിക്കലെങ്കിലുമോ മാമ്മോഗ്രാം ചെയ്യേണ്ടതാണ്.

നേരത്തെ തിരിച്ചറിഞ്ഞാല്‍ സ്തനാര്‍ബുദം ചികില്‍സിച്ചു മാറ്റാവുന്ന അസുഖമാണ്. അതുകൊണ്ടു തന്നെ കൃത്യമായ ഇടവേളകളില്‍ മാമ്മോഗ്രാം പരിശോധനകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യമേറുന്നു.

ഈ പ്രാധാന്യം എടുത്തുകാണിക്കാനാണ് ഒക്ടോബര്‍ മാസം മുഴുവനും മാമ്മോഗ്രാമിന് 20 ശതമാനം ഇളവ് നല്‍കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇത് കൂടുതല്‍ സ്ത്രീകള്‍ക്ക് ടെസ്റ്റ് നടത്താന്‍ പ്രചോദനമാകുമെന്നും അതുവഴി അര്‍ബുദ സാധ്യതയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ കഴിയുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: