Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Facebook Twitter Instagram
Latest News
  • ചെയർമാൻ ആൻ്റാ പിഞ്ഞാറേക്കരയുടെ ഇടപെടലിൽ കൊണ്ടാട്ടുകടവ് ചെക് ഡാം ഷട്ടറുകൾ ഉയർത്തി, അടിഞ്ഞുകൂടി ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തു
  • മോട്ടിവേഷൻ ക്ലാസ് നടത്തി
  • എസ് സി വിഭാഗം യുവജനങ്ങൾക്ക് സംരംഭകത്വ പരിശീലനം
  • പ്രോഗ്രാം മാനേജർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
  • ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും ഹെൽത്തി ഡയറ്റ് മത്സരവും
  • ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത; കോട്ടയം ജില്ലയിൽ മേയ് 31 വരെ മഞ്ഞ അലേർട്ട്
Facebook Twitter Instagram
Pala News, Local News, Latest News from Pala: Pala Vartha Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Pala News, Local News, Latest News from Pala: Pala Vartha
Home»Pala News»കർഷകരെ തള്ളിപ്പറഞ്ഞാൽ രാജ്യത്തെയാണ് തള്ളിപ്പറയുന്നത്: ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്
Pala News 1 Min Read

കർഷകരെ തള്ളിപ്പറഞ്ഞാൽ രാജ്യത്തെയാണ് തള്ളിപ്പറയുന്നത്: ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

adminBy adminAugust 17, 2021No Comments1 Min Read
Facebook Twitter Pinterest LinkedIn Tumblr Email
Share
Facebook Twitter LinkedIn Pinterest Email

പാലാ : മലയാള വർഷ ആരംഭമായ ചിങ്ങം ഒന്ന് കേരള കർഷക ദിനത്തിൽ ഇൻഫാം കോട്ടയം ജില്ലാഘടകം പാലായിൽ കർഷക അവകാശ ദിനം ആചരിച്ചു.

പാലാ രൂപതാ മെത്രാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ദേശീയ ഡയറക്ടർ ഫാ. ജോസഫ് ചെറുകരകുന്നേൽ കേരള സർക്കാരിന് സമർപ്പിക്കുന്ന കർഷക അവകാശ പ്രഖ്യാപനം നടത്തി.

കർഷകരെ തള്ളിപ്പറയുന്നവർ രാജ്യത്തെയാണ് തള്ളിപ്പറയുന്നതെന്നും കർഷകന്റെ ഹൃദയം തകർത്താൽ രാജ്യത്തിന്റെ നെഞ്ചാണ് ഉരുകുന്നതെന്നും ബിഷപ്പ് കല്ലറങ്ങാട്ട് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

ഇക്കോണമിയും ഇക്കോളജിയും സന്തുലിതമായി നിലനിൽക്കാൻ കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകൾ ശ്രദ്ധിക്കണം.

കേരളത്തിന്റെ കൃഷിക്ക് അനുയോജ്യമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി പൂർവികർ കാത്തുസൂക്ഷിച്ച കാർഷിക സംസ്കാരം നിലനിർത്താനും നാണ്യവിളകളും ഭക്ഷ്യ വിളകളും കേരളത്തിൽതന്നെ ആവശ്യത്തിന് ഉൽപ്പാദിപ്പിക്കാനും കർഷകരെയും യുവാക്കളെയും ഗവൺമെന്റ്കൾ പ്രത്യേകം സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭക്ഷ്യദാരിദ്ര്യമുള്ള നാട് എന്ന നിലവിലെ അവസ്ഥയിൽ നിന്നും ഭക്ഷ്യ സമൃദ്ധിയുള്ള നാട് എന്ന സ്വയം പര്യാപ്തതയിലേക്ക് നമ്മുടെ സംസ്ഥാനം വളരണമെങ്കിൽ കർഷകരുടെ കരങ്ങൾ ശക്തിപ്പെടുത്തണമെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആശംസ പ്രസംഗത്തിൽ സൂചിപ്പിച്ചു.

കർഷക അവകാശ സംരക്ഷണം കർഷകരുടെ മാത്രമല്ല എല്ലാവരുടെയും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഫാം പാലാ രൂപത ഡയറക്ടർ ഫാ. ജോസഫ് തറപ്പേൽ, സോഷ്യൽ സർവീസ് അസി. ഡയറക്ടർ ഫാ. ജോബി താഴത്തുവരിക്കയിൽ, ഇൻഫാം അസി. ഡയറക്ടർ ഫാ. സിറിൽ തയ്യിൽ, പ്രസിഡന്റ് ശ്രീ മാത്യു മാംപറമ്പിൽ, സെക്രട്ടറി ശ്രീ ബേബി പന്ത പ്പള്ളി, ശ്രീ സണ്ണി മുത്തോലപുരം, ജെയിംസ് ചൊവ്വറ്റുകുന്നേൽ, ജെയിംസ് താന്നിക്കൽ, മറ്റു സമിതി അംഗങ്ങൾ, പി എസ് ഡബ്ലിയു എസ് പ്രതിനിധി ശ്രീ ഡാന്റിസ് കൂനാനിക്കൽ, എസ് എം വൈ എം പ്രതിനിധി ശ്രീ മനു മാളികപ്പുറത്ത്, ബ്ര. സേവ്യർ മുക്കുടിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി. കർഷക പ്രതിനിധികളും യുവാക്കളുടെ പ്രതിനിധികളും പ്ലക്കാർഡുകളുമായി അണിനിരന്നു.

Share this:

  • Click to share on WhatsApp (Opens in new window)
  • Click to share on Facebook (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on Twitter (Opens in new window)
  • Click to share on LinkedIn (Opens in new window)

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19

Mar Joseph Kallarangatt
Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleതിടനാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഓണവിപണിക്കു തുടക്കം
Next Article കോവിഡ് കാലത്ത് ട്രസ്റ്റിന്റെ പേരില്‍ വീടുകള്‍ കയറിയിറങ്ങി പണപിരിവ്; ക്വാറന്റയിനില്‍ കഴിയുന്ന വീട്ടിലും കയറി; സംഘത്തെ തടഞ്ഞ് തിടനാട് പോലീസിന്റെ സമയോചിത ഇടപെടല്‍, കുട്ടികള്‍ക്ക് നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടി

Related Posts

ചെയർമാൻ ആൻ്റാ പിഞ്ഞാറേക്കരയുടെ ഇടപെടലിൽ കൊണ്ടാട്ടുകടവ് ചെക് ഡാം ഷട്ടറുകൾ ഉയർത്തി, അടിഞ്ഞുകൂടി ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തു

May 28, 2022

പിസി ജോർജിന് ജാമ്യം അനുവദിച്ചതിനെ തുടർന്ന് കേരള ജനപക്ഷം പാലായിൽ ആഹ്‌ളാദ പ്രകടനം നടത്തി

May 27, 2022

കേരള ജനപക്ഷം കോട്ടയം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു

May 26, 2022
Add A Comment

Leave A Reply Cancel Reply

Like Our Page
Pala News, Local News, Latest News from Pala: Pala Vartha
Facebook Twitter Instagram YouTube
© 2022 All rights reserved by PalaVartha. Designed by Brand Master Media.

Type above and press Enter to search. Press Esc to cancel.