കലയെയും സംസ്ക്കാരത്തെയും ആത്മാര്‍ത്ഥതയോടെ മാത്രം സമീപിച്ച കലാകാരിയെയാണ് കെ.പി.എ.സി ലളിതയുടെ മരണത്തോടെ നഷ്ടമായതെന്ന് ഇന്ത്യന്‍ പീപ്പിള്‍സ് തീയറ്റര്‍ അസോസിയേഷന് (ഇപ്റ്റ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുശോചിച്ചു.
ഇന്ത്യന്‍ നാടകരംഗത്തെ ജനകീയ സാനിദ്ധ്യമായ കെ.പി.എ.സി യിലൂടെ കലാരംഗത്തെത്തിയ ഈ കലാകാരി തന്റെ നാടകാനുഭവ പരിചത്തെ എന്നും ഉയര്‍ത്തിപ്പിടിച്ചു. സിനിമാരംഗത്തും സ്വാഭാവികത നിലനിര്‍ത്തി അഭിനയിക്കാന്‍ ഈ കലാകാരിക്ക് കഴിഞ്ഞു. എന്നും ഇടതുപക്ഷ സഹയാത്രികയായിരുന്ന കലാകാരിയായിരുന്നു കെ.പി.എ.സി ലളിത.
സാമൂഹിക പ്രതിബദ്ധതയും കലയോടുള്ള സമീപനവും കൊണ്ട് കേരളീയ സമൂഹത്തില്‍ ഈ കലാകാരി നിറസാന്നിദ്ധ്യമായി. പകരക്കാരില്ലാത്ത ഈ നടിയുടെ വിയോഗം സാംസ്ക്കാരിക കേരളത്തിന് നഷ്ടമായി തുടരുമെന്ന് ജില്ലാ പ്രസിഡന്റ് വേലായുധന് ഇടച്ചേരിയനും സെക്രട്ടറി രാധാകൃഷ്ണന് കുന്നുംപുറവും അഭിപ്രായപ്പെട്ടു.