കോവിഡിനു മുന്നില്‍ വിറങ്ങലിച്ച് രാജ്യം! ഒറ്റ ദിവസത്തിനിടെ 49,310 പേര്‍ക്ക് രോഗം; ഏറ്റവും ഉയര്‍ന്ന നിരക്ക്, ഇന്നലെ മരിച്ചത് 740 പേര്‍; മരണം 30,000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,310 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12,87,945 ആയി.

ഒറ്റ ദിവസത്തിനിടെ 740 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 30,601 ആയി. രാജ്യത്ത് നിലവില്‍ 4,40,135 പേര്‍ ചികിത്സയിലാണ്. ഇതുവരെ 8,17,209 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 3,47,502 ആയി. സംസ്ഥാനത്ത് ആകെ 12,854 പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ആകെ 1,92,964 കേസുകളും 3,232 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 1,27,364 ആയി ഉയര്‍ന്നു. മരണം 3745.

കര്‍ണാടകയില്‍ 80,863 കേസുകളും ആന്ധാപ്രദേശില്‍ 72,711 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 58,104 കേസുകളും ഗുജറാത്തില്‍ 52,477 കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ രാജ്യത്ത് 1.54 കോടിയിലധികം കോവിഡ്-19 വൈറസ് പരിശോധനകള്‍ നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വെളിപ്പെടുത്തി. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 3,52,801 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐസിഎംആര്‍ പറഞ്ഞു.

ഐസിഎംആര്‍ കണക്കനുസരിച്ച് ജൂലൈ 23 വരെ 1,54,28,170 സാമ്പിളുകളാണ് പരിശോധിച്ചത്. വ്യാഴാഴ്ച മാത്രം 3,52,801 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആറിന്റെ പ്രതിദിന ബുള്ളറ്റിനില്‍ പറയുന്നു.

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദിനംപ്രതിയുളള പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു വരികയാണ്. രോഗലക്ഷണങ്ങളില്ലെങ്കില്‍ ഒരാള്‍ക്കു കോവിഡില്ലെന്നുറപ്പിക്കാന്‍ ആന്റിജന്‍ പരിശോധന മതിയാവുമെന്ന് നേരത്തെ ഐസിഎംആര്‍ നിര്‍ദേശിച്ചിരുന്നു.

join group new

Leave a Reply

%d bloggers like this: