വന്ദേ ഭാരതം; സ്വാതന്ത്ര്യദിന ഓണ്‍ലൈന്‍ ക്വിസ് മല്‍സരവുമായി അരുവിത്തുറ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍

ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി ‘വന്ദേ ഭാരതം’ എന്ന ഓണ്‍ലൈന്‍ ക്വിസ് മല്‍സരം നടത്തുന്നു.

ഓഗസ്റ്റ് 14ാം തീയതി (വെള്ളിയാഴ്ച) രാത്രി 8.30 മുതല്‍ 9 മണി വരെയാണ് മല്‍സരം. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഏതു വിദ്യാര്‍ഥിക്കും മല്‍സരത്തില്‍ പങ്കെടുക്കാം.

വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 751 രൂപയും രണ്ടാം സമ്മാനമായി 501 രൂപയും മൂന്നാം സമ്മാനമായി 251 രൂപയും ലഭിക്കും. ഒന്നിലധികം വിജയികളുണ്ടെങ്കില്‍ ഗൂഗിള്‍ മീറ്റിലൂടെ രണ്ടാം ഘട്ട മല്‍സരം നടത്തി വിജയികളെ തിരഞ്ഞെടുക്കും.

സമ്മാനര്‍ഹര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. മല്‍സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് www.stgeorgehsaruvithura.blogspot.com ബ്ലോഗില്‍ നിന്നോ 9447148428 8547913832, 9497819516, 9446274741 വാട്‌സാപ് നമ്പറുകളില്‍ നിന്നോ ലഭിക്കുന്നതാണ്.

പരിപാടികള്‍ക്ക് ഹെഡ്മാസ്റ്റര്‍ സോണി തോമസ്, ചാള്‍സ് മേരി ജോണ്‍, ബിന്‍സിമോള്‍ ജേക്കബ്, അനുമോള്‍ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: