ഈരാറ്റുപേട്ട :സ്വാതന്ത്ര്യം നേടിയവരുടെ,വിലമതിക്കുന്നവരുടെ, കാക്കുന്നവരുടെ പൈതൃകം പേറുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യമെമ്പാടും സ്വാതന്ത്ര്യത്തിൻ്റെ 75-ാം ജന്മദിനംപൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ.പി .സി .സി യുടെ നിർദ്ദേശപ്രകാരം നടത്തുന്ന 75-ാം സ്വാതന്ത്ര്യ ദിന നവ സങ്കൽപ് പദയാത്ര നാളെ 3.30 ന് പനച്ചിപ്പാറയിൽ വെച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം .എൽ.എ ഉദ്ഘാടനം ചെയ്യും.
ജാഥ ക്യാപ്റ്റൻ പൂഞ്ഞാർ ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.വി.എം മുഹമ്മദ് ഇല്യാസിന് പതാക കൈമാറും. കെ.പി.സി.സി. ജന.സെക്രട്ടറി അഡ്വ.പി.എ സലീം മുഖ്യ പ്രഭാഷണം നടത്തും.
ഈരാറ്റുപേട്ടയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ ആൻ്റോ ആൻ്റണി എം.പി ,കെ .സി ജോസഫ് എക്സ് എം.എൽ .എ, തോമസ് കല്ലാടൻ ,അഡ്വ.ജോമോൻ ഐക്കര ,അഡ്വ.വി.ജെ ജോസ് ,പി.എച്ച് നൗഷാദ് ,അൻസാരി മംത്തിൽ ,ജോർജ് സെബാസ്റ്റ്യൻ ,വർക്കിച്ചൻ വയം പോത്തന്നാൽ , തുടങ്ങിയവർ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകും.
പദയാത്രയ്ക്ക് ജി ജോ കാരയ്ക്കാട് ,എം.സി വർക്കി ,ചാർലി അലക്സ് ,എം.എ ബേബി ,അനസ് നാസർ ,സുരേഷ് കാലാ, കെ .സി .ജെയിംസ് ,ഓമന ഗോപാലൻ ,അജിത് കുമാർ ,ഷിയാസ് മുഹമ്മദ് ,അഭിരാം ബാബു ,നാരായണൻ നായർ .തുടങ്ങിയവർ നേതൃത്വം നൽകും.