അമ്പാറനിരപ്പേല്‍: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ അമ്പാറനിരപ്പേല്‍ സെന്റ് ജോണ്‍സ് സ്കൂളില്‍ നടത്തുകയാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ഗാന്ധിജിയുടെയും മറ്റ് ധീരദേശാഭിമാനികളുടെയും ത്യാഗനിര്‍ഭരമായ ഓര്‍മ്മകള്‍ക്ക് മുന്പില് പ്രണാമം അര്‍പ്പിച്ചു കൊണ്ട് പ്രസംഗം, സ്വാതന്ത്ര്യ ദിന ക്വിസ്, പ്രച്ഛന്നവേഷ മത്സരം, ദേശഭക്തിഗാന മത്സരം, പതാക നിര്‍മ്മാണം തുടങ്ങി വിവിധങ്ങളായ മത്സരങ്ങള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തുന്നതാണ്.
ആഗസ്റ്റ് 15 ഞായറാഴ്ച 8:30 മാ ന് റവ. ഫാദര്‍ ജോസഫ് മുണ്ടക്കല്‍ പതാക ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നതും യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതുമാണ് . പൂഞ്ഞാര്‍ എംഎല്‍എ ശ്രീ സെബാസ്റ്റ്യന്‍ കുളത്തുംങ്കല്‍ യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വിജി ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തുകയും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ശ്രീ.ഷെറിന് ജോസഫ്, വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി പ്രിയ ഷിജു, ശ്രീമതി ഓമന രമേശ്, ശ്രീ സ്കറിയാച്ചന്‍ പൊട്ടനാനിയില്‍, പിടിഎ പ്രസിഡന്റ് ശ്രീ സന്തോഷ് പ്ലാത്തോട്ടത്തില്‍, സ്കൂള്‍ ലീഡര്‍ ജെറില്‍ സാജു,സ്കൂള്‍ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുന്നതുമാണ്.
സ്വാതന്ത്ര്യദിന സന്ദേശം പൂര്‍ണ്ണമായും പുതുതലമുറ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.