വൈക്കം ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നിറവ് 2 എന്ന പദ്ധതിയിൽ ഉൾപെടുത്തി ഓണത്തിന് ഒരു കുട്ട പൂവ് എന്ന പദ്ധതിയുടെ ഉദ്ഘാടനം തലയാഴം പഞ്ചായത്തിലെ 14 ആം വാർഡിൽ ബന്തി തൈകൾ നട്ട് കൊണ്ട് പഞ്ചായത്ത് മെമ്പർ ശ്രീ K ബിനിമോനും തലയാഴം കൃഷി ഓഫീസർ ശ്രീമതി രേഷ്മ ഗോപിയും ചേർന്ന് നിർവ്വഹിച്ചു.
Related Articles
തലപ്പലം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
തലപ്പലം ഗ്രാമപഞ്ചായത്തിന്റെ 2023-24 വർഷത്തെ ബജറ്റ് പ്രസിഡന്റ് ശ്രീമതി അനുപമ വിശ്വനാഥിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ശ്രീമതി കൊച്ചുറാണി ജെയ്സൺ ബഡ്ജറ്റ് അവതരിപ്പിച്ചു. 16 കോടി 58 ലക്ഷം രൂപാ വരവും 16 കോടി 10 ലക്ഷം രൂപാ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ ഉൽപ്പാദന മേഖലയ്ക്ക് 31 ലക്ഷം രൂപയും സേവന മേഖലയ്ക്കു 7.5 കോടി രൂപയും പശ്ചാത്തല മേഖലയ്ക്ക് 1 കോടി 16 ലക്ഷം രൂപയും മാറ്റി വെച്ചിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസം, പാർപ്പിടം, വനിതാ വികസനം, Read More…
ക്രൈസ്തവര്‍ക്കെതിരേ ആക്രമണം; ആഭ്യന്തരമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ചാഴികാടന് എംപി
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് എതിരായി നടക്കുന്ന പലതരത്തിലുള്ള അതിക്രമങ്ങള്‍ക്കെതിരേ അടിയന്തിരമായി നടപടി സ്വീകരിക്കുവാന്‍ ആഭ്യന്തര മന്ത്രി ഇടപെടണമെന്ന് തോമസ് ചാഴികാടന് എം.പി. ലോക്സഭയില്‍ റൂള്‍ 377 പ്രകാരം അവതരിപ്പിച്ച സബ്മിഷനിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭീക്ഷണി നേരിടുകയാണ്. അവരുടെ മതസ്ഥാപനങ്ങള്‍ ഇടയ്ക്കിടെ ആക്രമിക്കപ്പെടുന്നു. പള്ളികള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചു വിടുന്നു. പല ഗ്രാമങ്ങളിലും സ്വയം പ്രഖ്യാപിത സംഘങ്ങള്‍ ക്രമസമാധാന നില തകര്‍ത്ത് പള്ളികള്‍ക്കെതിരേ ആക്രമണം അഴിച്ചു വിടുകയാണ്. ക്രൈസ്തവ Read More…
ചങ്ങനാശേരി ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ യോഗ പരിശീലകരെ നിയമിക്കുന്നു
ചങ്ങനാശേരി ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ കരാറടിസ്ഥാനത്തിൽ യോഗപരിശീലകരെ നിയമിക്കുന്നു. ഒരു വർഷത്തിൽ കുറയാത്ത കേരള ഗവൺമെന്റ് അംഗീകൃത യോഗ കോഴ്സ് സർട്ടിഫിക്കറ്റ്/ തത്തുല്യ യോഗ്യത. പ്രായം 50 വയസിൽ താഴെയായിരിക്കണം. യോഗ്യതയുള്ളവർ ഇല്ലാത്തപക്ഷം ബി.എ.എം.എസ് ബിരുദധാരികളെയും പരിഗണിക്കും. താത്പര്യമുള്ളവർ ഡിസംബർ 13 ന് ചങ്ങനാശേരി നഗരസഭയിലെ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ രാവിലെ 10 ന് എത്തണം. യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ കയ്യിൽ കരുതണം.