സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചേർപ്പുങ്കൽ : ബി.വി.എം കോളേജിൽ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

പ്രിൻസിപ്പൽ ഫാ. ജോസഫ് ഞാറക്കാട്ടിൽ ദേശീയ പതാക ഉയർത്തി ഗൂഗിൾ മീറ്റിലൂടെ സന്ദേശം നൽകി.

വൈസ് പ്രിൻസിപ്പൽ പ്രൊഫ. ലോജു കെ. ജോയി, ബർസാർ ഫാ. ജോസഫ് മുണ്ടയ്ക്കൽ, ഐ.ക്യ.എ.സി കോഡിനേറ്റർ പ്രൊഫ. അനീഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കി നടത്തിയ അഖിലകേരള ഓൺലൈൻ ക്വിസ് മത്സരത്തിന്  പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോർജുകുട്ടി വട്ടോത്ത്, പ്രൊഫ. അമലാദേവി വി. സി, വിദ്യാർത്ഥി പ്രതിനിധികളായ പാർവ്വതി, മിഥുജ, ബെലിന്റ എന്നിവർ നേതൃത്വം നൽകി.

You May Also Like

Leave a Reply