വെള്ളികുളം : ഈരാറ്റുപേട്ട – വാഗമൺ റോഡിൽ, കാരികാടിനു സമീപം അനധികൃത ഖനനം നടത്തിയ മണ്ണുമാന്തി യന്ത്രവും ജാക്ക് – ഹാമറും തീക്കോയി വില്ലേജ് ഓഫിസർ കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾക്കായി മീനച്ചിൽ തഹസിൽദാർക്കു കൈമാറി. നിർമാണ പ്രവർത്തനങ്ങൾക്കു സ്റ്റോപ്പ് മെമ്മോയും നൽകി. റോഡ് നിർമാണത്തിന്റ പേരിൽ സ്വകാര്യ വ്യക്തി പാറ പൊട്ടിച്ചു കടത്തുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു.

വാഗമൺ റോഡിൽ വെള്ളികുളത്തിനും കാരികാടിനും ഇടയിലാണു നിർമാണം നടത്തിരുന്നത്. നിർമാണ പ്രവർത്തനത്തിന്റെ പേരിലാണു പണികൾ നടത്തുന്നതെങ്കിലും പൊട്ടിച്ചു മാറ്റുന്ന കല്ല് ഇവിടെ നിന്നും കടത്തിക്കൊണ്ടു പോകുകയും ചെയ്തിരുന്നു. വലിയ സ്ഫോടനം നടത്തിയാണു കല്ലു പൊട്ടിച്ചിരുന്നത്.


മുൻ വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഉണ്ടായതിന്റെ സമീപത്താണ് ഇപ്പോൾ ശക്തമായ സ്ഫോടനം നടത്തി കല്ലു പൊട്ടിക്കുന്നത്.