
ഉഴവൂർ പഞ്ചായത്തിൽ മോനിപള്ളി ടൗണിൽ അനധികൃതമായി നിലനിന്നിരുന്ന നിർമ്മാണം പൊളിച്ചു നീക്കി പഞ്ചായത്ത്. മോനിപള്ളി ഹോളിക്രോസ്സ് സ്കൂളിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഹോട്ടലിന്റെ സൈഡ് വശത്തെ നട ഓടയിൽ സ്ഥിതി ചെയ്തിരുന്നത് നാട്ടുകാരാണ് ശ്രദ്ധയിൽ പെടുത്തിയത്.
തന്മൂലം വെള്ളം റോഡ് ലൂടെ ഒഴുകി പോവുകയും സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തിൽ തടസ്സം മാറ്റണം എന്ന് പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും നടപടി ആകാത്ത സാഹചര്യത്തിൽ ആണ് ഉഴവൂർ പഞ്ചായത്ത് നടപടി സ്വീകരിച്ചത്.