ഇലവീഴാപൂഞ്ചിറ കേന്ദ്രീകരിച്ച് ശുദ്ധജല വിതരണ പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്ക് വാട്ടര്‍ അതോറിടി തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജിന്റെ ആവശ്യപ്രകാരമാണ് മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്കായി വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ പൂഞ്ചിറയിലെത്തിയത്.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മേലുകാവ്, മുന്നിലവ്, തലനാട് പഞ്ചായത്തുകളിലെ ജനങ്ങള്‍ രൂക്ഷമായ കടിവെള്ളക്ഷം സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്പില് അവതരിപ്പിക്കുകയും വിജയിച്ചാല്‍ പ്രഥമ പരിഗണന കുടിവെള്ള പ്രശ്ന പരിഹാരത്തിന് നല്‍കുമെന്ന് പ്രഖ്യാപിക്കുകയം ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് ഷോണ്‍ ജോര്‍ജ് വാട്ടര്‍ അതോറിട്ടി ജീവനക്കാരുമായി ചര്‍ച്ച നടത്തുകയും പുതിയ പദ്ധതിയുടെ സാധ്യതകള്‍ പഠിക്കാന്‍ പുഞ്ചിറയിന് എത്തുകയുമായിരുന്നു. മേലുകാവ്, മൂന്നിലവ്, തലനാട് പഞ്ചായത്തുകളിലെ 14 ഓളം വാര്‍ഡുകളില്‍ 8 മാസം കുടിവെള്ളം ലഭിക്കാറില്ല.
നിരവധി പദ്ധതികള്‍ ഉണ്ടെങ്കിലും ജലക്ഷാമം പരിഹരിക്കാന്‍ പര്യാപ്തമല്ല. ഇതേ തുടര്‍ന്നാണ് ഇലവിഴാപൂഞ്ചിറ കേന്ദ്രീകരിച്ച് പുതിയൊരു കുടിവെള്ള പദ്ധതിയെന്ന ആശയം ഉയര്‍ന്നത്.
മലങ്കര ഡാമില്‍ നിന്നും പൂഞ്ചിറ ടോപ്പില്‍ വെള്ളമെത്തിച്ചാല്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം ശുദ്ധജലമെത്തിക്കാന്‍ കഴിയും. രാമപുരം കുടിവെള്ള പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളുടെ ഉയര്‍ന്ന മേഖലകളില്‍ വെള്ളം ലഭിക്കുകയില്ലെന്ന് വാട്ടര്‍ അതോറിട്ടി തന്നെ വ്യക്തമാക്കുന്നു.
രാമപുരം കുടിവെള്ള പദ്ധതിക്ക് പാരലലായി പുതിയ പദ്ധതിയുടെ സാധ്യതകളുടെ സര്‍വ്വേ പൂര്‍ത്തിയാക്കിയ ശേഷം അനന്തര നടപടികളിലേക്ക് കടക്കുമെന്ന് കോട്ടയം പ്രോജക്ട് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ഞ്ചീനിയര്‍ പിഎസ് പ്രദീപ് വ്യക്തമാക്കി.
നിലവിലുള്ള പദ്ധതികള്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമോ എന്ന് പഠനവിധേയമാക്കുമെന്നും എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ പറഞ്ഞു. ഇലവീഴാപൂഞ്ചിറയുടെ വിവിധയിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.
പ്രൊജക്ട് ഡിവിഷന് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ പിഎസ് പ്രദീപ്, AE പോള്‍സണ്‍ പീറ്റര്‍, AE ബിബിന്‍ പി ജോര്‍ജ്, ഓവര്‍സിയര്‍മാര്‍, സര്‍വ്വേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ്, മേലുകാവ് ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈനി, ഷീബാമോള് ജോസഫ്, മൂന്നിലവ് പഞ്ചായത്തംഗം ജിന്‍സി ഡാനിയേല്‍ തുടങ്ങിയവരും ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉണ്ടായിരുന്നു.