കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യ രംഗത്ത് മികച്ച സേവനം നടത്തിയ നേഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ സർക്കാർ അംഗീകൃത നേഴ്സിംഗ് വിദ്യാഭ്യാസമായ സ്ഥാപനമായ ഐ.എച്ച്.എൻ.എയുടെ നേതൃത്വത്തിൽ നൽകിയ വരുന്ന ഐ എച്ച് എൻ എ ഗ്ലോബൽ നഴ്സ്സസ് ലീഡർഷിപ്പ് അവാർഡുകൾ ഓസ്‌ട്രേലിയായിൽ വിതരണം ചെയ്തു.
ഓസ്ട്രേലിയിൽ നിന്നും തിരഞ്ഞെടുത്ത അഞ്ച് നേഴ്സുമാർക്ക് ഒരു ലക്ഷം രൂപയും ഫ്ലോറൻസ് നൈറ്റിങ്‌ഗേൽ ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സിഇഒ ബിജോ കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ്ണ ബാലമുരളി എന്നിവർ ചേർന്ന് വിതരണം ചെയ്തു.