പാലാ: വികസന പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തെ അവഗണിച്ചു കൊണ്ടുള്ള പാലാ മുനിസിപ്പൽ ഭരണ സമിതിയുടെ നടപടികൾ ജനാധിപത്യ സംവിധാനത്തോടുള്ള അവഗണനയും വെല്ലുവിളിയുമാണെന്ന് മാണി സി കാപ്പൻ MLA പറഞ്ഞു. ഇത്തരം ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ ബഹുജന സമരപരിപാടികൾ ആവിഷ്ക്കരിക്കുമെന്നും യുഡിഎഫ് ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലാ നഗരസഭയിലെ വാർഡ് വിഹിത വിഭജനത്തിൽ യുഡിഎഫ് കൗൺസിലർമാർ പ്രതിനിധാനം ചെയ്യുന്ന വാർഡുകളോട് കാണിച്ച വിവേചനത്തിനും നഗരസഭയുടെ കെടുകാര്യസ്ഥതക്കുമെതിരെ യുഡിഎഫ് പാർലമെൻ്റെറി പാർട്ടിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസ് കവാടത്തിൽ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ശ്രീ.മാണി സി കാപ്പൻ. നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.
ജോർജ് പുളിങ്കാട്, ഷോജി ഗോപി, എം.പി കൃഷ്ണൻ നായർ, ജോഷി വട്ടക്കുന്നേൽ, സന്തോഷ് മണർകാട്ട്,
കൗൺസിലർമാരായ പ്രിൻസ് വി സി, ജിമ്മി ജോസഫ്,ജോസ് എടേട്ട്, മായ രാഹുൽ, സിജി ടോണി തോട്ടത്തിൽ, ലിജി ബിജു, ലിസിക്കുട്ടി മാത്യു, ജ്യോതി ലക്ഷ്മി, ബിബിൻരാജ്,രാഹുൽ പി എൻ ആർ ,കിരൺ അരീക്കൽ , ജോസ് വേരനാനി, വക്കച്ചൻ മേനാംപറമ്പിൽ, മാത്യു അരീക്കൽ ,മനോജ് വള്ളിച്ചിറ, ടോണി ചക്കാല,ബീന രാധാകൃഷ്ണൻ, സജി ഓലിക്കര, അർജുൻ സാബു, ഷൈല ബാലു ,അപ്പച്ചൻ ചമ്പൻകുളം, ജോയി മOo, ബാബു കുഴിവേലി, സത്യനേശൻ, പ്രശാന്ത്, റോയി തുടങ്ങിയവർ പ്രസംഗിച്ചു.