ഇടമറ്റത്ത് നാലു പേര്‍ക്ക് കോവിഡ്; കടകള്‍ അടച്ചു, മൂന്നു ദിവസത്തേക്ക് കര്‍ശന നിയന്ത്രണം

ഇടമറ്റം: ഇടമറ്റത്ത് നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൂന്നു ദിവസത്തേക്ക് ഇവിടെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

എംആര്‍എഫ് ജീവനക്കാരനില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ 80-നും 90നും ഇടയില്‍ ആളുകള്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം.

കെട്ടിട നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ഒരാള്‍. ഇയാളുടെയും മറ്റുള്ളവരുടെയും സമ്പര്‍ക്ക പട്ടിക വലുതാണെന്നാണ് സൂചന. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നു.

കോവിഡ് സ്ഥിരീകരിച്ചവര്‍ കടകളില്‍ എത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടമറ്റത്തെ കടകള്‍ എല്ലാം അടച്ചു. ഇന്നു രാവിലെ അണുനശീകരണം ആരംഭിച്ചുവെന്നും സ്ഥലത്ത് മൂന്നു ദിവസത്തേക്ക് പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിക്കുട്ടി കുര്യാക്കോസ് അറിയിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: