ഇടമറുക് സെന്റ് ആന്റണീസ് പള്ളിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്നു മോഷണം; യുവാവിന്റെ ചിത്രം പുറത്തുവിട്ടു, മോഷണത്തിന്റെ സിസിടിവി വിഡിയോ കാണാം

ഇടമറുക് സെന്റ് ആന്റണീസ് പള്ളിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്നു മോഷണം. വ്യാഴാഴ്ച ഉച്ചയോടെയാണ് മോഷണം. പ്രതിയായ യുവാവിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു.

തുറന്നുകിടന്നിരുന്ന വാതിലിലൂടെ അകത്തുകടന്ന യുവാവ് കമ്പി ഉപയോഗിച്ച് തടിയില്‍ തീര്‍ത്ത നേര്‍ച്ചപ്പെട്ടി തകര്‍ക്കുകയായിരുന്നു. ഏകദേശം അരമണിക്കൂറോളം സമയം പള്ളിക്കുള്ളില്‍ യുവാവ് തങ്ങിയാണ് മോഷണം നടത്തിയത്.

Advertisements

രണ്ടു മാസം മുന്‍പും പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നും മോഷണം പോയിരുന്നു. അന്ന് നേര്‍ച്ചപ്പെട്ടി തകര്‍ക്കാതെ കമ്പിയില്‍ പശ തേച്ച് പണം അപഹരിക്കുകയായിരുന്നു ചെയ്തത്.

മോഷണത്തിന്റെ ദൃശ്യങ്ങള്‍ പള്ളിയ്ക്കുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങളും മോഷ്ടാവിന്റെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടു. വിഡിയോ കാണാം

You May Also Like

Leave a Reply