ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ഒപി ബ്ലോക്ക് ശിലാസ്ഥാപനം വിവാദമായി.
ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ്ജ് അടക്കം തങ്ങളെ അറിയിച്ചില്ലെന്ന പരാതിയുമായി നിരവധി ജനപ്രതിനിധികള്‍ രംഗത്തെത്തി. ഇതിനിടെ മാണി സി കാപ്പന്‍ എംഎല്‍എയുമായി എല്‍ഡിഎഫ് അംഗങ്ങളുമായി ബഹളവുമുണ്ടായി.
മുഖ്യമന്ത്രി ഓണ്‍ലൈനിലാണ് ശിലാസ്ഥാപനം കര്‍മം നിര്‍വഹിച്ചത്. ഇതോട് അനുബന്ധിച്ച് മേലുകാവ് പഞ്ചായത്തിലായിരുന്നു പരിപാടി. എന്നാല്‍ തന്റെ ഡിവിഷന്‍ പരിധിയില്‍ പെട്ട പരിപാടിയ്ക്ക് തന്നെ അറിയിച്ചില്ലെന്ന പരാതിയുമായി ഷോണ്‍ ജോര്‍ജ്ജ് പഞ്ചായത്ത് ഓഫീസിലെത്തി.
തന്റെ രാഷ്ട്രീയമാണോ പിതാവിന്റെ പേരാണോ വിഷയമെന്ന് ഷോണ്‍ ചോദിച്ചു. പ്രോട്ടോക്കോള്‍ എല്ലാം ലംഘിക്കുകയാണ്. രാഷ്ട്രീയപരമായി തന്നെ പരിപാടികളില്‍ നിന്നും ഒഴിവാക്കുകയാണ്.
ഏകപക്ഷീയമായാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എംഎല്‍എ പോലും തലേ ദിവസമാണ് ഉദ്ഘാടന വിവരം അറിഞ്ഞത്. ഇതില്‍ തീരുമാനമുണ്ടായിട്ടേ മടങ്ങുന്നുള്ളുവെന്ന് വ്യക്തമാക്കി ഷോണ്‍ ഓഫീസില്‍ ഇരിപ്പുറപ്പിച്ചു.
സ്ഥലത്തെത്തിയ മാണി സി കാപ്പന്‍ എംഎല്‍എ ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. തുടര്‍ന്ന് എന്‍ആര്‍എച്ച്എം ഡോക്ടറെ വിളിച്ചുവരുത്തി വിവരം അന്വേഷിച്ചു.
ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പേര് ചേര്‍ത്ത് പുതിയ ഫലകം ഇവിടെ സ്ഥാപിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. ഇതിനിടെ നിരവദി ജനപ്രതിനിധികള്‍, തങ്ങളെ ചടങ്ങ് അറിയിച്ചില്ലെന്ന് വ്യക്തമാക്കി രംഗത്തു വന്നു.
ഇതിനിടെ, കഴിഞ്ഞ ദിവസം നടന്ന സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍, എല്‍ഡിഎഫ് അംഗത്തെ പഞ്ചായത്ത് പുറത്താക്കിയെന്നാരോപിച്ച് ഇടതു അംഗങ്ങള്‍ പ്രതിഷേധിച്ചു.
കമ്മറ്റിയ്ക്ക് എത്താന്‍ സാധിക്കാതിരുന്ന അംഗം അയച്ച പകരം അംഗത്തെയാണ് പുറത്താക്കിയത്. ബഹളത്തിനിടയില്‍പെട്ട എംഎല്‍എയുമായും നേരിയ വാക്കുതര്‍ക്കം ഉണ്ടായി.
അതേസമയം, ശിലാസ്ഥാപനം സംബന്ധിച്ച് പല ജനപ്രതിനിധികളും അറിഞ്ഞില്ല എന്നത് കൂടുതല്‍ വ്യക്തമാവുകയാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19